Categories: India

വ്യവസ്ഥകള്‍ ലംഘിച്ചു; ഹെറാള്‍ഡ് ഹൗസ് കേന്ദ്രം ഏറ്റെടുക്കുന്നു

Published by

ന്യൂദൽഹി : ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ കെട്ടിടം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നു. സെൻട്രൽ ദൽഹിയിലെ ഹെറാൾഡ് ഹൗസ് എന്ന കെട്ടിടമാണ് സർക്കാർ ഏറ്റെടുക്കുന്നത്.

പത്രത്തിന്റെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കാനാണ് സ്ഥലം അനുവദിച്ചത്. എന്നാൽ ഇവിടെ പ്രിന്റിംഗ് നടത്താനുള്ള സജ്ജീകരണങ്ങൾ കോൺഗ്രസ് ഒരുക്കിയില്ല. മാത്രമല്ല ഈ കെട്ടിടം വാടകയ്‌ക്ക് നൽകിയതായും പരാതി ഉയർന്നു. തുടർന്നാണ് കെട്ടിടം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ഏറ്റെടുക്കലിന്റെ നിയമനടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സര്‍വേ നടപടികളടക്കം പുരോഗമിക്കുന്നുണ്ട്. കെട്ടിടത്തില്‍ പരിശോധനയ്‌ക്ക് എത്തിയ സംഘം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷ്‌ട്രീയപ്രേരിതവും പക്ഷപാതപരവുമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു. 

1950ലാണ് നാഷണല്‍ ഹെറാള്‍ഡിന് സ്ഥലം അനുവദിച്ചത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by