കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ 2019 ജനുവരിയിലാരംഭിക്കുന്ന ഗ്രാഡുവേറ്റ് മറൈന്‍ എന്‍ജിനീയറിംഗ് പരിശീലനത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ 2018 നവംബര്‍ 15 വരെ സ്വീകരിക്കും. കൊച്ചിയിലെ മറൈന്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. 108 പേര്‍ക്കാണ് പ്രവേശനം. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. 12 മാസമാണ് പരിശീലനം. മര്‍ച്ചന്റ് ഷിപ്പില്‍ ജൂനിയര്‍ മറൈന്‍ എഞ്ചിനീയര്‍ ഓഫീസറാകാനുള്ള ക്ലാസ്-4 കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് അനിവാര്യമാണ് ഈ പരിശീലനം.
യോഗ്യത: മെക്കാനിക്കല്‍/മെക്കാനിക്കല്‍ ആന്റ് ഓട്ടോമേഷന്‍/നേവല്‍ ആര്‍ക്കിടെക്ചര്‍ ബ്രാഞ്ചില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത എന്‍ജിനീയറിംഗ്/ടെക്നോളജി ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 10 അല്ലെങ്കില്‍ 12-ാം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. പ്രായപരിധി 28 വയസ്സ്. ഷിപ്പിംഗ് കമ്പനികളും മറ്റും സ്പോണ്സര് ചെയ്യപ്പെടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.cochinshipyard.com/meti.htm ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 15 നകം ലഭിക്കത്തക്കവണ്ണം ദി ഹെഡ് ഓഫ് ഡിപ്പാര്‍ട്ടുമെന്റ്, മറൈന്‍ എന്‍ജിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്, കൊച്ചി-682015 ല്‍ അയക്കണം.
ബോര്‍ഡിംഗ്, ലോഡ്ജിംഗ് ഉള്‍പ്പെടെ മൊത്തം കോഴ്സ് ഫീസ് 3,80,000 രൂപയാണ്. വനിതകള്‍ക്ക് 2,90,000 രൂപ മതി. കൂടുതല്‍ വിവരങ്ങള്‍ www.cochinshipyard.com ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: