– ജീവശാസ്ത്ര വിഷയങ്ങളില്‍ പിഎച്ച്ഡി/ഗവേഷണ പഠനത്തിനായുള്ള ജോയിന്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷന് ഇന്‍ ബയോളജി ആന്റ് ഇന്റര്‍ഡിസിപ്ലിനറി ലൈഫ് സയന്‍സസ് (ജെജിഇഇബിഐഎല്‍എസ്) ദേശീയതലത്തില്‍ ഡിസംബര്‍ 9 ന് നടക്കും. കൊച്ചിയാണ് കേരളത്തിലെ ഏക പരീക്ഷാ കേന്ദ്രം. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 15 വരെ സ്വീകരിക്കും. http://univ.tifr.res.in
– യുഎസ്സില്‍ ശാസ്ത്ര-സാങ്കേതിക ഗവേഷണ പഠനത്തിനായുള്ള എസ്എന്‍ ബോസ് സ്കോളര്‍ഷിപ്പിന് അപേക്ഷ ഒക്ടോബര്‍ 31 വരെ. ഇന്ത്യയില്‍ അറ്റ്മോസ്ഫിയറിക് ആന്റ് എര്‍ത്ത് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എന്‍ജിനീയറിങ് സയന്‍സസ്, മാത്തമാറ്റിക്കല്‍ ആന്റ് കമ്പ്യൂട്ടേഷണല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങള്‍ പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യുഎസ് ഗവേഷണ പഠനത്തിനാവശ്യമായ സ്റ്റൈപന്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, എയര്‍ഫെയര്‍ എന്നിവ സ്കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും. http://iusstf.org.
– ഇന്ത്യയിലെ അംഗീകൃത ഡന്റല്‍ കോളജുകളില്‍ എംഡിഎസ് കോഴ്സുകളില്‍ പ്രവേശനത്തിനായുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-എംഡിഎസ് 2019) ഡിസംബര്‍ 14 ന് നടക്കും. ബിഡിഎസ് ബിരുദവും സ്റ്റേറ്റ് ഡന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2019 മാര്‍ച്ച് 31 നകം കമ്പല്‍സറി റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 6 വരെ. അപേക്ഷാ ഫീസ് 3750 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 2750 രൂപമതി. www.nbe.edu.in
– നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് 2018 ഡിസംബര്‍ 14 ന് നടത്തുന്ന ഡിപ്ലോമേറ്റ് നാഷണല്‍ ബോര്‍ഡ് പോസ്റ്റ് ഡിപ്ലോമ സെന്‍ട്രലൈസ്ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (ഡിഎന്ബിപിഡിസിഇടി); വിദേശങ്ങളില്‍നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്ക് ഇന്ത്യന്‍/ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ലഭിക്കുന്നതിനായി ഡിസംബര്‍ 14 ന് നടത്തുന്ന എഫ്എം ജിഇ സ്ക്രീനിങ് ടെസ്റ്റ് എന്നിവയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 6 വരെ. www.nbe.edu.in
– പൂനെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജി 2019 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ നവംബര്‍ 22 വരെ. www.diat.ac.in
– യുജിസിയുടെ ഒറ്റപെണ്‍കുട്ടി ഇന്ദിരാഗാന്ധി പിജി സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 30 വരെ. കുടുംബത്തിലെ ഒറ്റപെണ്കുട്ടിയാവണം. ഒന്നാംവര്‍ഷ റഗുലര്‍ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യയൊട്ടാകെ 3000 സ്കോളര്‍ഷിപ്പാണുള്ളത്. വര്‍ഷം 36200 രൂപ വീതം രണ്ടുവര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. https//scholarships.gov.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക: