തന്റെ രക്തത്തെ തേടുകയാണ് ടെന്നീസ് എന്ന വിദേശ മലയാളി. വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണദ്ദേഹം. കുട്ടിയെ കണ്ടെത്തുമ്പോള്‍ അത് മറ്റൊരു കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നു.
തന്റെ മകള്‍ക്കും തന്റെ വാക്കിനും നടുവില്‍ അസ്വസ്ഥനാകുന്നു ഈ എന്‍ആര്‍ഐ. അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിമൂലം സ്വസ്ഥത നശിക്കുന്ന കുടുംബം. ഇവരുടെ സംഘര്‍ഷഭരിതമായ ജീവിതം പറയുകയാണ് അനൂപ് രാജിന്റെ മാജിക്ബോണ്ട് എന്ന ഹ്രസ്വചിത്രം. മുന്‍ ഹ്രസ്വചിത്രങ്ങളിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് എം.ആര്.അനൂപ് രാജ്. രണ്ട് സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഡ്രീം മേക്കേഴ്സിന്റെ ബാനറില്‍ അനൂപ് രാജ് തന്നെയാണ് നിര്‍മ്മാണവും രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്‍ശനത്തിനുശേഷം ചിത്രം യുട്യൂബ് ചാനലില്‍ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: