‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്’ ചിത്രത്തിന്റെ വരുമാനം മുഴുവന്‍ പ്രളയബാധിതര്‍ക്ക് നല്‍കുമെന്ന് സംവിധായകനും ഗാനരചയിതാവുമായ സോഹന്‍ റോയ് പറഞ്ഞു. സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനത്തില്‍ 50 ശതമാനം മഴക്കെടുതിയില്‍ നശിച്ചുപോയ വീടുകളുടെ പുനര്‍നിര്‍മാണത്തിനും, 25 ശതമാനം പ്രളയബാധിര്‍ക്കും, അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവിടും. ശേഷിക്കുന്ന 25 ശതമാനം വരുമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കുമെന്നും സോഹന്‍ റോയി പറഞ്ഞു.
175 പുതുമുഖങ്ങളുമായി ഇന്‍ഡിവുഡിന്റെ 100% ചാരിറ്റി ചിത്രമായ ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭാജ്പൂരി, ഗുജറാത്തി, പഞ്ചാബി. കൊങ്ങിണി, ഹിന്ദി, ഇംഗ്ലിഷ് എന്നിങ്ങനെ പത്ത് ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്. യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മിക്കുന്ന രണ്ടാമത്തെചിത്രമാണ് ‘ഐക്കരക്കോണത്ത് ഭിഷഗ്വരന്മാര്’.
ബിജു മജിദ് ആണ് സംവിധായകന്. ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ആയുര്‍വേദത്തിന്റെ പ്രധാന്യത്തെ തുറന്നുകാട്ടുന്നു. വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹ്യദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പരിരാജ് നടരാജന്, മുകേഷ് എം. നായര്‍, ബേസ് ജോസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവരോടൊപ്പം ലാലു അലക്സ്, ശിവജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന് സാമുവല്‍, പാഷാണം ഷാജി താരങ്ങളും അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: