Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാസഖ്യത്തിന്റെ കാര്യം കഷ്ടത്തിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 03:00 am IST
in Editorial

ജനിക്കും മുന്‍പേ മരിച്ചുപോയ അവസ്ഥയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാടിപ്പുകഴ്‌ത്തിയ രാഷ്‌ട്രീയ മഹാസഖ്യത്തിന്. ബിജെപിയെ എങ്ങനെയും തോല്‍പിക്കാന്‍ മോഹിച്ച്, മാസങ്ങള്‍ക്കുമുന്‍പ് ഒരു ചെറിയ തെരഞ്ഞെടുപ്പു നേട്ടത്തിന്റെ ആവേശത്തിലാണ് അവര്‍ ഒന്നിച്ചത്. കാര്യമായ മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ അതു പൊട്ടിത്തകരുകയും ചെയ്തു. കര്‍ണാകടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ മറികടന്ന് സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളേക്കാള്‍ അംഗസംഖ്യകുറഞ്ഞ ജെഡിഎസ്സിന് മുന്നില്‍ മുഖ്യമന്ത്രിസ്ഥാനം അടിയറവച്ച് കോണ്‍ഗ്രസ് ഭരണം പങ്കിട്ട വേദിയിലായിരുന്നു മഹാഗഡ്ബന്ധന്‍ എന്ന് അവര്‍ വിശേഷിപ്പിച്ച സഖ്യത്തിന്റെ ഉദയം. മിനി പൊതു തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ തകര്‍ച്ചയും സംഭവിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. 

ഒരേവേദിയില്‍ കൈകോര്‍ത്ത് നിന്നവര്‍ പലവഴിക്കു പിരിഞ്ഞു. എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നവര്‍ എന്ന് സ്വയം നടിച്ച കോണ്‍ഗ്രസ് ഒറ്റയ്‌ക്കായി. മായാവതിയുടെ ബിഎസ്പി ആദ്യമേ പെട്ടിമടക്കി സ്ഥലംവിട്ടു. ഒറ്റയ്‌ക്കു പൊരുതുമെന്നാണ് തത്ക്കാലം തീരുമാനം. പിന്നാലെ അഖിലേഷ് യാദവിന്റെ എസ്പി കളമൊഴിഞ്ഞു. ഇപ്പഴിതാ സിപിഎമ്മും പറയുന്നു കോണ്‍ഗ്രസ്സിന്റെ കൂടേയ്‌ക്കു തങ്ങളില്ലെന്ന്. അഥവാ അവര്‍ ഉണ്ടായാലും കാര്യമായ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നതു വേറെ സത്യം. പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്ന് ആദ്യം പ്രഖ്യാപിച്ച നേതാവാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പിന്നെയതു മാറ്റി. ആരുവേണമെങ്കില്‍ പ്രധാനമന്ത്രിയായിക്കോട്ടെ ബിജെപിയെ ഒന്നു തോല്‍പിച്ചാല്‍ മതി എന്നായി. ഇപ്പോള്‍ കൂടെ നില്‍ക്കാന്‍ ദേശീയ സ്വഭാവമുള്ള ഒരു പാര്‍ട്ടിയും ഇല്ലാതായപ്പോള്‍ കൂടെക്കൂട്ടാന്‍  പ്രാദേശിക പാര്‍ട്ടികളെ അന്വേഷിക്കുന്ന തിരക്കിലാണു കോണ്‍ഗ്രസും രാഹുലും. അഞ്ചില്‍ നാലു സംസ്ഥാനങ്ങളും ബിജെപിയുടെ പ്രധാന എതിരാളി കോണ്‍ഗ്രസ്സായിരിക്കും. അതേസമയം സ്വന്തം തട്ടകത്തിനു പുറത്തു സ്വാധീനം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മറ്റു പാര്‍ട്ടികള്‍. അതിനാല്‍ത്തന്നെ മറ്റു കക്ഷികളെ തന്ത്രപൂര്‍വം കൂടെനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സാണ്. പക്ഷേ, അതിനു പറ്റിയൊരു തലയെടുപ്പുള്ള നേതാവ് അവര്‍ക്കില്ലാതെ പോയി. 

വ്യക്തമായ പദ്ധതികളോ പരിപാടികളോ കാഴ്ചപ്പാടോ ഇല്ലെന്നതാണ് പ്രതിപക്ഷത്തെ ഈ പറഞ്ഞ ഐക്യനിര തുടക്കം മുതലേ നേരിട്ട പ്രശ്‌നം. ആകെയുള്ളൊരു പരിപാടി രാഹുല്‍ പറഞ്ഞതുപോലെ ബിജെപി വിരുദ്ധത മാത്രം. ഉയര്‍ത്തിക്കാട്ടാനൊരു ബദല്‍ നേതാവുമില്ല. ഇന്ത്യ പോലുള്ളൊരു മഹാരാജ്യം ഭരിക്കാന്‍ അതുമതിയാകില്ലെന്നതു മനസ്സിലാക്കാന്‍ പോന്ന പക്വതയോ കാഴ്ചപ്പാടോ നേതൃത്വമോ ഉള്ളൊരു പാര്‍ട്ടിയും ഇല്ലെന്നത് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ്സിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പിടിവാശി കാണിക്കുന്നെന്നുമാണു മായാവതിയുടെ ആരോപണം. മായാവതിയേക്കുറിച്ച് അഖിലേഷിനും ഇതേ അഭിപ്രായം തന്നെ. എല്ലാവര്‍ക്കും നോട്ടം പ്രധാനമന്ത്രി കസേരയിലാകുമ്പോള്‍ പരസ്പര വിശ്വാസം കുറയുന്നതു സ്വാഭാവികം മാത്രം. 

അതേസമയം കൃത്യമായ ലക്ഷ്യബോധം ഒരു പാര്‍ട്ടിയേയോ മുന്നണിയേയോ എങ്ങനെ കെട്ടുറപ്പില്‍ നിലനിര്‍ത്തുമെന്നതിനും അതു ഭരണത്തെ എങ്ങനെ കരുത്തുറ്റതാക്കുമെന്നതിനു തെളിവാണ് കേന്ദ്രത്തിലെ എന്‍ഡിഎ. അഞ്ചു വര്‍ഷം തികയാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും അപസ്വരങ്ങളില്ലാതെയും അഴിമതിയില്ലാതെയും കെട്ടുറപ്പോടെ നില്‍ക്കുന്ന ഭരണ സംവിധാനത്തിന്റെ അടിത്തറ കരുത്തുറ്റ നേതൃത്വവും കൃത്യമായ ലക്ഷ്യബോധവുമാണ്. പ്രതിപക്ഷത്ത് ഇല്ലാത്തതും അതുതന്നെ. രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ മാത്രം ഒരു പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനാവില്ലല്ലോ. ഡിസംബര്‍ പകുതിയോടെ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പൂര്‍ത്തിയാകും. പിന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വലിയ ദൂരമില്ലതാനും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

World

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.