കൊച്ചി: ഫോര്‍ഡ് ആസ്പയറിന്റെ പരിഷ്ക്കരിച്ച പതിപ്പ് കേരളത്തില്‍ അവതരിപ്പിച്ചു. 555,000 രൂപയാണ് പുതിയ വാഹനത്തിന്റെ തുടക്കവില. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഏഴു നിറങ്ങളിലായി അഞ്ച് വേരിയെന്റുകളായാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെട്രോളില്‍ 1.2 ലിറ്റര്‍ എന്‍ജിനും ഡീസലില്‍ 1.5 ലിറ്റര്‍ എന്‍ജിനുമാണ് ആസ്പയറില്‍ ഉപയോഗിച്ചിരിക്കുന്നത്.
പെട്രോളിന് 20.4 ലിറ്ററും ഡീസലിന് 26.1 ലിറ്റര്‍ മൈലേജും ഈ വാഹനം നല്കുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് 15 ശതമാനം കനം കുറവായതിനാല്‍ ഇന്ധനക്ഷമത കൂടുകയും ഗിയര്‍ ഓയിലിന്റെ ചിലവ് 40 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. ആസ്പയര് ഓട്ടോമാറ്റിക്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഉപയോഗിച്ചിരിക്കുന്ന്. പെട്രോളിലാണ് ഓട്ടോമാറ്റിക്ക് വാഹനം ഓടുന്നത്.
പുറംമോടിയില്‍ മുന്‍വശത്തും പിന്‍വശത്തും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതിനൊപ്പം ഇന്റീരിയറിലും സുരക്ഷിതത്വ മുന്നൊരുക്കങ്ങളിലും ഫോര്‍ഡ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ആസ്പയറിന്റെ എല്ലാ പതിപ്പുകളിലും ഡ്യുവല്‍ എയര്‍ബാഗ് ലഭ്യമാക്കുന്നുണ്ട്. ടോപ്പ് മോഡലില്‍ ആറ് എയര്‍ബാഗുകള്‍ വരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷിതമായ ഡ്രൈവിങിനായി ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനോട് കൂടിയ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും വളവുകളിലെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഇലക്ട്രോണിക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിങുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റില്‍ ആദ്യമായി ഒരു ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ അഞ്ച് വര്‍ഷം വാറണ്ടി ഫോര്‍ഡ് നല്കുന്നു. രണ്ട് വര്‍ഷത്തെ ഫാക്ടറി വാറണ്ടിക്ക് പുറമെയുള്ള എക്സ്റ്റെന്‍ഡഡ് വാറണ്ടി ഉള്‍പ്പെടെയാണ് അഞ്ച് വര്‍ഷ വാറണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: