Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓരോ കലയിലും തത്ത്വങ്ങളും ഭുവനങ്ങളും കുടികൊള്ളുന്നു

Janmabhumi Online by Janmabhumi Online
Oct 5, 2018, 01:03 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശൈവസമ്പ്രദായങ്ങള്‍- ആഭാസവാദം- മൗലികസത്തയുടെ സര്‍ഗവൈഭവത്തിന്റെ ദൃഷ്ടിയില്‍ ഈ ദര്‍ശനത്തെ സ്വാതന്ത്ര്യവാദമെന്നും പ്രകടീകരണ (മാനിഫെസ്‌റ്റേഷന്‍) ത്തിന്റെ ദൃഷ്ടിയില്‍ ആഭാസവാദമെന്നും പറയുന്നു. ആത്യന്തികതലത്തില്‍ ഈ വിചിത്രമായ പ്രപഞ്ചം മയൂരാണ്ഡന്യായപ്രകാരം മൗലികസത്തയുമായി അദ്വയഭാവത്തില്‍ നിലകൊള്ളുന്നു എന്നു നാം കണ്ടു. സദാ മാറിമറിയുന്ന ഈ പ്രപഞ്ചം ചിത്തിന്റെ അഥവാ സംവിദിന്റെ സ്ഫുരണങ്ങള്‍ മാത്രമാണ്. ജ്ഞാതാവായിട്ടോ, ജ്ഞേയമായിട്ടോ, ജ്ഞാനമായിട്ടോ, ജ്ഞാനോപകരണങ്ങളായിട്ടോ നിലകൊള്ളുന്ന ഈ പ്രപഞ്ചത്തിലെ എല്ലാം ആ ചിത്തിന്റെ ആഭാസം മാത്രമാണ്. ആഭാസം എന്ന പദത്തിലെ ആ എന്നതിന്റെ അര്‍ഥം ഈഷത് സങ്കോചേന (അല്‍പം സങ്കുചിതമായ) എന്നും ഭാസം എന്നാല്‍ ഭാസനം, പ്രകാശിക്കല്‍ എന്നുമാണ്. പ്രകടമാകുന്നതെന്തും ചിത്തിന്റെ സങ്കുചിതതലങ്ങള്‍ ആണ്.

ഒരു കണ്ണാടിയില്‍ തെളിയുന്ന പ്രതിബിംബം ഒരേ സമയം കണ്ണാടിയില്‍ നിന്നും വ്യത്യസ്തമായും ഒന്നായും നിലകൊള്ളുന്നതുപോലെ പരമശിവന്‍ ജഗത്തായിട്ടും ചിത്തായിട്ടും വര്‍ത്തിക്കുന്നു എന്നു പരമാര്‍ഥസാരത്തില്‍ പറയുന്നു. ശങ്കരാചാര്യരുടെ വിശ്വം ദര്‍പ്പണദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം എന്നു തുടങ്ങുന്ന ദക്ഷിണാമൂര്‍ത്തിസ്‌തോത്രത്തിലും ഇതേ താരതമ്യം കാണാം. ഈ ദര്‍പ്പണദൃശ്യതാരതമ്യത്തിനു ചില പരിമിതികളുണ്ട്. കണ്ണാടിയില്‍ ഒരു ബാഹ്യവസ്തുവിന്റെ പ്രതിബിംബം ആണ് നിഴലിക്കുന്നത്. ചിത്തിലാകട്ടെ സ്വന്തം അന്തരംഗത്തിലെ ഭാവന ആണ് പ്രതിബിംബിതമാകുന്നത്. ദര്‍പ്പണത്തിന് പ്രതിബിംബമുണ്ടാക്കുവാന്‍ ബാഹ്യവെളിച്ചവും ആവശ്യമാണ്. ചിത്താകട്ടെ സ്വയം പ്രകാശമാണ്. കണ്ണാടി ജഡവസ്തു ആയതിനാല്‍ പ്രതിബിംബത്തെക്കുറിച്ച് അതറിയുന്നില്ല. ചിത്താകട്ടെ തന്നിലെ ഈ പ്രപഞ്ചോന്മേഷപ്രസരണങ്ങളെ അറിയുന്നു.

എല്ലാ ആഭാസങ്ങളും ചിത്താകുന്ന സമുദ്രത്തിലെ തിരകള്‍ പോലെ ആണ്. തിരമാലകളുയരുകയും താഴുകയും ചെയ്യുന്നതു മൂലം കടലിന് ലാഭമോ നഷ്ടമോ ഉണ്ടാകാത്തതുപോലെ ചിത്തിലും ആഭാസങ്ങള്‍ മൂലം ഏറ്റക്കുറച്ചിലുകളൊന്നും സംഭവിക്കുന്നില്ല. ആഭാസങ്ങള്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷം ആകുകയും ചെയ്യുമ്പോഴും ചിത്തിന്റെ സ്വരൂപത്തിനു മാറ്റമൊന്നും ഇല്ല. ആഭാസങ്ങളെല്ലാം ചിത്തിന്റെ തന്നില്‍ത്തന്നെയുള്ള പ്രക്ഷേപങ്ങളാണ്. ഇത് കുലാലന്‍ മണ്ണു കുഴച്ച് കുടം ഉണ്ടാക്കുന്നപോലെ അല്ല. ചിത്തിന് പ്രപഞ്ചസൃഷ്ടിക്ക് ബാഹ്യവസ്തുവിന്റെ ആവശ്യമില്ല. തന്നില്‍ താന്‍ തന്നെ ഉരുവപ്പെടുത്തുന്ന പ്രക്രിയ ആണിത്. സ്വന്തം ഇച്ഛയാല്‍ താന്‍ തന്നെ താനാകുന്ന ഭിത്തിയില്‍ പ്രപഞ്ചത്തെ വരയുന്നു (സ്വേച്ഛയാ സ്വഭിത്തൗ വിശ്വം ഉന്മീലയതി) എന്നു പ്രത്യഭിജ്ഞാസൂത്രം. 

ചിത്തു തന്നെയാണ് ജ്ഞാതാവും ജ്ഞേയവും എന്നതിനാല്‍ ഈ പ്രപഞ്ചബോധം അയഥാര്‍ഥമല്ല; ഉണ്മ തന്നെ ആണ്. പ്രപഞ്ചഭാനം കൊണ്ട് ചിത്തിന്റെ സ്വരൂപത്തിനു ഹാനിയോ, ഗ്ലാനിയോ, മ്ലാനിയോ സംഭവിക്കുന്നുമില്ല. ഈ ദര്‍ശനത്തിലെ സ്വാതന്ത്ര്യവാദം ശങ്കരാചാര്യരുടെ വിവര്‍ത്തവാദത്തിനും

 ആഭാസവാദം സാംഖ്യന്റെ പരിണാമവാദത്തിനും ബദലാണെന്നു കാണാം.

ഷഡധ്വാക്കള്‍-  ഈ പ്രപഞ്ചാഭാസത്തെ പരാശക്തിയുടെ സൃഷ്ടിരൂപമായ അവതരണം എന്ന നിലയ്‌ക്കും കാണാം. പരാശക്തിയുടെ അനസ്യൂതമായ അനവരതമായ സര്‍ഗശക്തിയെ നാദം എന്നു പറയുന്നു. ഈ നാദം ഘനീഭവിച്ച് ബിന്ദു ആയി തീരുന്നു. ഈ ഘനീഭവിക്കല്‍ കാല-ദേശങ്ങള്‍ ആകുന്ന പരിധിക്കുള്ളില്‍ നടക്കുന്ന ഒന്നല്ല. ഈ പ്രക്രിയ പ്രപഞ്ചാഭാസത്തിന്റെ മൗലികതലമാണ്. ഈ തലത്തില്‍ വാച്യവും വാചകവും, വസ്തുവും വാക്കും ഒന്നാണ്. തുടര്‍ന്നുള്ള സര്‍ഗാവതരണത്തിന് ആറു വഴികള്‍, പടികള്‍, തലങ്ങള്‍ ഉണ്ട്. ഇവയെ ആണ് ഷഡധ്വാക്കള്‍ എന്നു പറയുന്നത്. വര്‍ണം, കലാ, മന്ത്രം, തത്ത്വം, പദം, ഭുവനം എന്നിവയാണവ.

കലാ എന്നാല്‍ മൗലികസത്തയുടെ ഉന്മിഷത്തായ,  ഉണര്‍ന്ന സര്‍ഗവൈഭവം ആണ്. ഈ ദൃഷ്ടിയില്‍ പരമശിവന്‍ നിഷ്‌കളനും (വിശ്വോത്തീര്‍ണഭാവം), ശിവന്‍ സകളനും (വിശ്വമയഭാവം) ആണ് (ശിവതത്ത്വം) .

നാദബിന്ദുക്കള്‍ക്കു ശേഷം വരുന്ന കലാ സര്‍ഗശേഷിയുടെ ഒരു പ്രത്യേകഭാവം ആണ്. ഇവിടം മുതല്‍ക്കാണ് പരാവാക്കിന്റെ തലത്തില്‍ ഒന്നായിരുന്നത് വാച്യവും വാചകവും ആയി പിരിഞ്ഞ് രണ്ടാകുന്ന പ്രക്രിയ തുടങ്ങുന്നത്. ഈ പ്രക്രിയയുടെ ആദ്യഘട്ടമാണ് വര്‍ണം- കലാ എന്ന നിലയ്‌ക്കുള്ള ധ്രുവീകരണം. ഇവിടെ വര്‍ണം എന്നാല്‍ സ്ഥൂലാക്ഷരം, നിറം, ജാതി എന്നൊന്നും പ്രകടമായ അര്‍ഥം ഇല്ല എന്നും വസ്തുവിന്റെ പ്രയോഗപരമായ രൂപം മാത്രമാണ് ഇത് എന്നും മറ്റും സ്വാമി പ്രത്യഗാത്മാനന്ദസരസ്വതി ജപസൂത്രം എന്ന മന്ത്രശാസ്ത്രപരമായ തന്റെ പു

സ്തകത്തില്‍ വിശദമാക്കുന്നുണ്ട്.  ഇവിടെ വര്‍ണം വാചകവും  കലാ എന്നത് വാച്യവും ആണ്.

അടുത്ത ഘട്ടം മന്ത്ര, തത്ത്വധ്രുവങ്ങളുടേതാണ്. മന്ത്രം എന്നാല്‍ ജപസൂത്രപ്രകാരം തത്ത്വത്തിന്റെ പ്രയോഗപരമായ രൂപം ആണ്. തത്ത്വം എന്നാല്‍ വസ്തുക്കളുടെ ഘടനാപരമായ തലം ആണ്. അടുത്തതും അവസാനത്തേതും ആയ തലം പദ-ഭവനധ്രുവാവസ്ഥ ആണ്. ഭുവനം എന്നാല്‍ ജീവികള്‍ക്ക് പ്രത്യക്ഷവേദ്യമായ ലോക (ലോകങ്ങള്‍) മാണ്. പദമാകട്ടെ അവയെക്കുറിച്ചുള്ള ഭാവനയും ഭാഷണവുമാണ്.

വാചകം (ശബ്ദം)          വാച്യം (അര്‍ഥം)

വര്‍ണം                        കലാ

മന്ത്രം                             തത്ത്വം

പദം                  ഭുവനം

മുകളില്‍ക്കൊടുത്ത ശബ്ദത്രികത്തെ കലാധ്വാ എന്നും അര്‍ഥത്രികത്തെ ദേശാധ്വാ എന്നും പറയുന്നു. വര്‍ണാധ്വാ എന്നാല്‍ യഥാര്‍ഥജ്ഞാനം (പ്രമാ). ഇത് പ്രമേയ, പ്രമാണ, പ്രമാതാ ത്രികത്തിന്റെ വിശ്രാന്തിസ്ഥാനമാണ്. 

വര്‍ണം രണ്ടു തരത്തിലുണ്ട്- മായീയവും അമായീയവും. അമായീയവര്‍ണങ്ങളില്‍ നിന്നാണ് മായീയവര്‍ണങ്ങളുണ്ടാകുന്നത്. അമായീയവര്‍ണങ്ങള്‍ ശുദ്ധങ്ങളും സഹജങ്ങളും അപരിമിതങ്ങളും അസംഖ്യേയങ്ങളുമാണ്. അമായീയവര്‍ണങ്ങളിലെ വാചകശക്തി മായീയവര്‍ണങ്ങളില്‍ തീയില്‍ ദാഹകശക്തി പോലെ അന്തര്‍ലീനമാണ്.               

കലകള്‍ അഞ്ചെണ്ണമാണ്- നിവൃത്തി, പ്രതിഷ്ഠാ, വിദ്യാ, ശാന്താ അഥവാ ശാന്തി, ശാന്ത്യതീതാ. ഒരോ കലയിലും തത്ത്വങ്ങളും ഭുവനങ്ങളും കുടികൊള്ളുന്നു. ഇവയുടെ വിശദവിവരങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ വിസ്തരിക്കുന്നുണ്ട്. അഭിനവഗുപ്തന്റെ അഭിപ്രായത്തില്‍ ആകെ 118 ഭുവനങ്ങളാണ് ഉള്ളത്. മറ്റു ചിലര്‍ 224 എന്നു കരുതുന്നു. 

(തുടരും..)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

India

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

India

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

India

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.
India

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

പുതിയ വാര്‍ത്തകള്‍

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

സൈന്യത്തിന് പിന്തുണയേകാനായി ഇനി ടെറിട്ടോറിയൽ ആർമിയും കളത്തിലിറങ്ങും : സച്ചിനും ധോണിയുമടക്കം ഈ സൈന്യത്തിന്റെ ഭാഗം

തിരുവനന്തപുരം നഗരം വികസിക്കണമെങ്കിൽ ഭാവനാ സമ്പന്നമായ നേതൃത്വം വേണം; ‘വിഷന്‍ അനന്തപുരി’ സെമിനാറില്‍ കെ.സുരേന്ദ്രൻ

മാലിന്യനിര്‍മാര്‍ജനം എന്നത് ഒരോ പൗരന്റെയും കടമ; യുദ്ധത്തിലെന്ന പോലെ മാലിന്യനിര്‍മാര്‍ജ്ജനത്തിനും പ്രായോഗികമായ തന്ത്രം അത്യാവശ്യം: പി.നരഹരി

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

യുദ്ധത്തിലേക്ക് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞിട്ടുണ്ട് ; ജോൺ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies