വില്ലനായും ഹാസ്യതാരമായും എല്ലാം തമിഴ് സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മൊട്ട രാജേന്ദ്രന്. എന്നാല്‍ മൊട്ട രാജേന്ദ്രന്റെ കോലം ഇങ്ങനെയാകാന്‍ കാരണക്കാരന്‍ മലയാള നടന് വിജയ രാഘവനാണെന്നാണ് ഇപ്പോള്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ്് താനും എല്ലാ പുരുഷന്മാരെയും പോലെ മുഖത്തും തലയിലും പുരികത്തിലും എല്ലാം നിറയെ രോമമുള്ള വ്യക്തിയായിരുന്നെന്ന് രാജേന്ദ്രന് പറയുന്നു.
എന്നാല്‍ തന്റെ ജീവിതം മാറ്റി മറിച്ചത് ഒരു മലയാള സിനിമയാണ്. വിജയരാഘവനുമൊത്തുള്ള ഒരു സീനില്‍ തന്റെ ജീവിതം പാടേ മാറി മറിയുകയായിരുന്നെന്നും മൊട്ട രാജേന്ദ്രന് ഓര്‍മ്മിക്കുന്നു. അക്കാലത്ത് സിക്സ് പാക്കിലായിരുന്നു രാജേന്ദ്രന്. കട്ടി മീശയും കുറ്റിത്താടിയും ഉണ്ടായിരുന്നു. മോഹന്‍ലാലിനും അരവിന്ദ് സാമിയും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിരുന്നു. അക്കാലത്തെ പ്രധാന ഗുണ്ടയായിരുന്ന രാജേന്ദ്രന് മലയാള സിനിമയിലെ സ്റ്റണ്ട് സീനിന് ഇടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്.
നടന് വിജയരാഘവന്, രാജേന്ദ്രനെ തല്ലുന്നു. തല്ലു കൊണ്ട് രാജേന്ദ്രന് ഒരു പുഴയില്‍ വീഴുന്നതുമായിരുന്നു സീന്‍. എന്നാല്‍ ആ പുഴ ഫാക്ടറി മാലിന്യങ്ങള്‍ നിറഞ്ഞതായിരുന്നു. അതോടെ ജീവിതം ആകെ മാറി മറിഞ്ഞു. വെള്ളത്തിലെ രാസമാലിന്യം മൂലം തലയിലെ മുടി മുഴുവന്‍ നഷ്ടമായി. പുരികങ്ങളിലെ മുടി പോലും പോയി. ദിവസങ്ങളോളം ആശുപത്രി കിടക്കയിലായിരുന്നു. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ. പിന്നീട് ഏഴ് വര്‍ഷത്തോളം ഏകാന്ത വാസമായിരുന്നു.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ചെറിയ വേഷങ്ങളുമായി സിനിമയിലേക്ക് തിരികെ വന്ന രാജേന്ദ്രന് സംവിധായകന് ബാലയുടെ കണ്ണില്‍ പെട്ടതോടെയാണ് ജീവിതം മാറി മറിഞ്ഞത്. അങ്ങനെ രാജേന്ദ്രന് മൊട്ട രാജേന്ദ്രനായി.അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ ബോസ് എങ്കിര ഭാസ്കരനിലൂടെ ഹാസ്യതാരമായും രാജേന്ദ്രന് തമിഴ്പ്രേക്ഷകരെ ഞെട്ടിച്ചു. അതിനു ശേഷമാണു ഇപ്പോഴത്തെ തിരക്കുള്ള നടനായി അദ്ദേഹം മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: