ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിന്റെ ഭാര്യ ഹേസല്‍ കീച്ച് മൂന്ന് ഹാരി പോട്ടര്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നതിന് മുന്‍പ് ബാലതാരമായാണ് ഹാരി പോട്ടര്‍ ചിത്രത്തിലഭിനയിച്ചത്. മൂന്ന് പാര്‍ട്ടുകളിലും അഭിനയിച്ചതായി താരം തന്നെയാണ് വെളിപ്പെടുത്തിയത്.
സല്മാന് ഖാന്-കരീന കപൂര്‍ ജോഡിയുടെ ബോഡി ഗാര്‍ഡ് സിനിമയെ സംബന്ധിച്ചുള്ള പരിപാടിയ്ക്കിടെയാണ് ഹേസല്‍ കീച്ച് ഇതിനെ കുറിച്ച് വാചാലയായത്. ഹാരി പോട്ടര്‍ ആന്റ് ദി ഫിലോസഫേര്‍സ് സ്റ്റോണ്‍, ഹാരി പോട്ടര്‍ ആന്റ് ദ ചേമ്പര്‍ ഓഫ് സീക്രട്ട്സ്, ഹാരി പോട്ടര്‍ എന്നി മൂന്ന് പാര്‍ട്ടുകളിലായി എടുത്ത സിനിമയില്‍ ഹൊഗ്വാര്‍ട്ട്സ് എന്ന വിദ്യാര്‍ത്ഥിയുടെ റോളിലാണ് താന്‍ അഭിനയിച്ചത്.
നേരത്തെ ബാലതാരമായി അഭിനയിച്ചിട്ടുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ളതായിരുന്നു മേക്കപ്പും കോസ്റ്റിസും. അതെല്ലാം തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ ആശ്ചര്യകരമായിരുന്നു ഹേസല്‍ കീച്ച് പറഞ്ഞു.സിനിമയുടെ ചിത്രീകരണ വേളയില്‍ ഓരോ രംഗങ്ങളും വളരെ രസകരമായ തീതിയിലാണ് അഭിനയിച്ചതെന്നും ഹേസല്‍ പറഞ്ഞു.
ബ്രിട്ടണില്‍ നിന്നുള്ള നടിയും മോഡലുമായ ഹേസല്‍ കീച്ച് 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ വിവാഹം കഴിക്കുകയായിരുന്നു. സല്മാന് ഖാന് നായകനായ ബോഡിഗാര്‍ഡിലെ ഉപനായിക വേഷത്തിലൂടെയാണ് ഹേസല്‍ കീച്ച് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: