പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്റ് അസ്ട്രോ ഫിസിക്സും (ഐയുസിഎഎ). നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോ ഫിസിക്സും (എന്‍സിആര്‍എ) നടത്തുന്ന പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അസ്ട്രോണമിയിലും അസ്ട്രോ ഫിസിക്സിലും ഫിസിക്സിലും സ്കോളര്‍ഷിപ്പോടെ ഗവേഷണപഠനത്തിനുള്ള അവസരമാണിത്. വിശദവിവരങ്ങള്‍ http://inat.tifr.res.in ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
യോഗ്യത: ഫിസിക്സ്, ഇലക്ട്രോണിക്സ് അസ്ട്രോണമി അല്ലെങ്കില്‍ അപ്ലൈഡ് മാത്തമാറ്റിക്സില്‍ ബിഎസ്സി/എംഎസ്സി/ഇന്റഗ്രേറ്റഡ് എംഎസ്സി അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്. എംഇ/എംടെക് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ഓണ്‍ലൈനായി http://inat.ncra-tifr.res.in/inat ല്‍ സെപ്തംബര്‍ 21 വരെയും അസസ്മെന്റ് ഫോം സെപ്തംബര്‍ 25 വരെ സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
സെലക്ഷന്: ദേശീയതലത്തില്‍ 2018 ഡിസംബര്‍ 13 ന് പൂനെയില്‍ വച്ച് നടത്തുന്ന കൗരമമചഇഞഅ അഡ്മിഷന് ടെസ്റ്റ്, തുടര്‍ന്നുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വ്യക്തിഗത അഭിമുഖം ഡിസംബര്‍ 13, 14 തീയതികളില്‍ നടത്തുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്ത, ഹാള്‍ട്ടിങ് അലവന്‍സ്, താമസസൗകര്യം എന്നിവ ലഭിക്കും.
ഐയുസിഎഎ യുജിസിയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനവും എന്‍സിആര്‍എ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന് (ടിഐഎഫ്ആര്‍) കീഴിലെ ഗവേഷണ പഠനകേന്ദ്രവുമാണ്. കൂടുതല്‍ വിവരങ്ങള്‍ http://inat.ncra-tifr.res.in/inat ല്‍ 2018 ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: