Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അയ്യങ്കാളി-കാലാനുബദ്ധമായ വായന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2018, 02:51 am IST
in Vicharam

മഹാത്മാ അയ്യന്‍കാളിയുടെ 156-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ബാദ്ധ്യതപ്പെട്ട പട്ടികജാതി സംഘടനകള്‍ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറാകേണ്ട കാലമായിരിക്കുന്നു. സമകാലിക പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് മാത്രമേ പട്ടികജാതി സമൂഹത്തിന് രാഷ്‌ട്രീയമുന്നേറ്റം സാദ്ധ്യമാകൂ. അതിന് അയ്യന്‍കാളിയുടെ ജീവിതത്തില്‍ നിന്ന് ഏറെ പഠിക്കാനുമുണ്ട്.        

ചരിത്രപരമായ കാരണങ്ങളാലാണ് അയ്യന്‍കാളി രൂപീകരിച്ച സാധുജനപരിപാലനസംഘം ശിഥിലീകരിക്കപ്പെട്ടത്. അധഃസ്ഥിതരുടെ ഉന്നമനത്തിനായി ഒരു സംഘടനയേക്കുറിച്ചു ചിന്തിച്ച അയ്യന്‍കാളിക്ക് അന്ന് ഉപദേശങ്ങള്‍ നല്‍കിയിരുന്ന അനുചര സംഘത്തില്‍പ്പെട്ട തോമസ് വാദ്ധ്യാര്‍, ഹാരിസ് വാദ്ധ്യാര്‍ തുടങ്ങിയവര്‍ മതപരിവര്‍ത്തന പശ്ചാത്തലമുള്ളവരായിരുന്നു. ഇവര്‍, സദാനന്ദ സ്വാമികളുടെ ബ്രഹ്മനിഷ്ഠാമഠത്തിന്റെ ഭാഗമായ ചില്‍ സഭയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിന്ന് അയ്യന്‍കാളിയെ പിന്തിരിപ്പിച്ചു. 

ഇതോടെ, പട്ടികജാതി വിഭാഗങ്ങളില്‍ നിന്നു വന്‍തോതില്‍ മതപരിവര്‍ത്തനത്തിനുള്ള സാധ്യത വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ മതപരിവര്‍ത്തന വാദികളായ ഈ ദളിത് ക്രൈസ്തവ നേതാക്കള്‍ അധഃസ്ഥിത ജനതയുടെ ആത്മീയവികാസത്തെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. സാധുജനപരിപാലന സംഘത്തിലെ പ്രമുഖരായ പല നേതാക്കളും ദളിത് ക്രൈസ്തവരായിരുന്നതിനാല്‍ അവരുടെ സമ്മര്‍ദ്ദ ഫലമായി ക്ഷേത്ര പ്രവേശനം പോലുള്ള നവോത്ഥാന മുന്നേറ്റങ്ങളില്‍ നിന്ന് അധഃസ്ഥിത ജനതയെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തി. തുടര്‍ന്ന് രൂപം കൊണ്ട രാഷ്‌ട്രീയ പ്രക്രിയകളില്‍ നിന്നും അധഃസ്ഥിതര്‍  ഒഴിവാക്കപ്പെട്ടു.

ഇന്നും ചില പട്ടികജാതി സംഘടനകള്‍ തോമസ് വാദ്ധ്യാരുടേയും ഹാരീസ് വാദ്ധ്യാരുടേയും പ്രേതബാധയാല്‍, മതപരിവര്‍ത്തിത പശ്ചാത്തലമുള്ള നേതൃത്വത്താല്‍ നയിക്കപ്പെടുന്നു. പട്ടികജാതിക്കാര്‍ക്കായി സംവരണം ചെയ്ത ഭൂരിഭാഗം ഉയര്‍ന്ന ഉദ്യോഗങ്ങളും പദവികളും പുനഃപരിവര്‍ത്തിതരാണ് കയ്യാളുന്നത്. അവരില്‍ ചിലരെങ്കിലും മതപരിവര്‍ത്തനത്തിന്റെ പ്രചാരകരുമാണ്. മതപരിവര്‍ത്തനവാദികളായ ദളിത് ബുദ്ധിജീവികളും ദളിത് ആക്റ്റിവിസ്റ്റുകളും ദളിത്-മുസ്ലിം രാഷ്‌ട്രീയ വാദം പട്ടികജാതി സംഘടനകളില്‍ ഒളിച്ച് കടത്താനും ശ്രമിക്കുന്നു. ഇവയൊക്കെ  ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. 

കേരളനവോത്ഥാനത്തിന്റെ സൃഷ്ടിയാണ് അയ്യന്‍കാളി. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും നിലനിന്ന കേരളത്തില്‍ തീഷ്ണമായ അനുഭവങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതയാത്ര. കുട്ടിക്കാലം മുതല്‍ ജാതിവ്യവസ്ഥയുടെ എല്ലാവിധ പീഡനങ്ങളും ഏറ്റുവാങ്ങി. അടിമസമ്പ്രദായം നിലനിന്ന അക്കാലത്ത് ജന്മിയായ പരമേശ്വരന്‍പിള്ള, അയ്യന്‍കാളിയുടെ പിതാവായ അയ്യന് നല്‍കിയ ആറേക്കര്‍ ഭൂമിയാണ് വഴിത്തിരിവായത്. കാര്‍ഷിക വൃത്തിയിലേയ്‌ക്കുള്ള ആ മാറ്റം അയ്യന്‍കാളിയില്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകര്‍ന്നു. 1912ല്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായ അദ്ദേഹത്തിന്, അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി എന്ന ആവശ്യമുന്നയിക്കാന്‍ പ്രേരണയായതും ഈ തിരിച്ചറിവു തന്നെ. പ്രജാസഭയില്‍ അംഗമായ ആദ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ അംഗമാണ് അയ്യന്‍കാളി. 

പട്ടിക്കും പൂച്ചക്കും പോലും സഞ്ചരിക്കാന്‍ അനുവാദമുണ്ടായിരുന്ന വഴിയിലൂടെയുള്ള അധഃസ്ഥിതന്റെ സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ 1903ല്‍ വില്ലുവണ്ടി വാങ്ങി പൊതുവഴിയിലൂടെ അദ്ദേഹം യാത്ര ചെയ്തു. അതോടെ രാജപാതകള്‍ ജനകീയ പാതകളായി. തുടര്‍ന്ന് അദ്ദേഹം വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സ്വന്തമായി സ്‌കൂള്‍ സ്ഥാപിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധഃസ്ഥിത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി സംഘടിത ശ്രമങ്ങളിലേര്‍പ്പെട്ടു. 1907ല്‍ കാര്‍ഷിക പ്രക്ഷോഭം സംഘടിപ്പിച്ചു. ആറ്മാസം നീണ്ടുനിന്ന ഈ പ്രക്ഷോഭം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 

സഞ്ചാരസ്വാതന്ത്ര്യ പോരാട്ടങ്ങള്‍, വിദ്യാഭ്യാസ പ്രക്ഷോഭങ്ങള്‍, കാര്‍ഷിക സമരങ്ങള്‍ എന്നിവയുടെ അനുഭവ പാഠങ്ങള്‍ അയ്യന്‍കാളിയ്‌ക്ക് ഒരു സംഘടനയേക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായി. ഈ സമയത്താണ് ഹിന്ദുമത സംരക്ഷണാര്‍ത്ഥം സദാനന്ദസ്വാമികള്‍ അനന്തപുരിയില്‍ എത്തിയത്. സദാനന്ദ സ്വാമികള്‍ ഹിന്ദുമതത്തിലെ അയിത്തം പോലുള്ള അനാചാരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ തൊടുത്തു. സ്വാമികളുടെ പ്രസംഗത്തില്‍ ആകൃഷ്ടനായ അയ്യന്‍കാളി അദ്ദേഹത്തെ വെങ്ങാനൂരിലേക്ക് ക്ഷണിച്ചു. സ്വാമികള്‍ അവിടെ താമസിച്ചാണ് ബ്രഹ്മനിഷ്ഠാ മഠത്തിന്റെ ഒരു ചില്‍ സഭ രൂപീകരിച്ച് അധഃസ്ഥിതരില്‍ ആത്മീയ ഉണര്‍വ് പകര്‍ന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉപദേശകര്‍ അയ്യന്‍കാളിയെ പിന്തിരിപ്പിച്ചത്. അല്ലാത്ത പക്ഷം അന്നു തന്നെ അധഃസ്ഥിതരുടെ മുന്നേറ്റം സാധ്യമായേനെ. 

കെ. ഗുപ്തന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.