ഇസ്ലാമബാദ്: സിന്ധൂ നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബുധനാഴ്ച ലാഹോറില്‍ ചര്‍ച്ച ആരംഭിക്കും. ഇമ്രാന്‍ ഖാന്‍ പാക്ക് പ്രധനമന്ത്രിയായ ശേഷമുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ച കൂടിയാകും ഇത്.
പാക്കിസ്ഥാന്‍ വക്താവ് സയ്ദ് മെഹര്‍ അലി ഷായുമായി നടക്കുന്ന രണ്ട് ദിവസത്തെ ചര്‍ച്ചയ്‌ക്കായി സിന്ധു നദീജല കമ്മീഷണര്‍ പികെ സക്‌സേന ഇന്ന് പാക്കിസ്ഥാനിലെത്തുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സിന്ധൂ നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ച ദല്‍ഹിയില്‍ വെച്ചാണ് നടന്നത്.
















