ന്യൂയോര്‍ക്ക്: യുഎസ് നാടകകൃത്ത് നീല്‍ സൈമണ്‍ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1960-കളില്‍ ദ ഓഡ് കപ്പിള്‍, ബെയര്‍ഫൂട്ട് ഇന്‍ ദ പാര്‍ക്ക്, ദ സണ്‍ഷൈന്‍ ബോയ്സ് തുടങ്ങിയ ഹാസ്യരചനകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഭൂരിഭാഗവും പിന്നീട് ചലച്ചിത്രമാക്കുകയും ചെയ്തു.
1991ല്‍ ‘ലോസ്റ്റ് ഇന്‍ യോങ്കേഴ്സ്’ എന്ന നാടകം അദ്ദേഹത്തിന് പുലിറ്റ്സര്‍ പുരസ്കാരം നേടികൊടുത്തു. ടോണി പുരസ്കാരം മൂന്നുതവണ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: