Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ മനോദു:ഖത്തെ നാം അതിജീവിക്കും; പക്ഷേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2018, 03:00 am IST
in Editorial

പ്രളയദുരന്തത്തില്‍പ്പെട്ട് മഹാബലിയുടെ നാട് ദുഃഖിക്കുകയാണിന്ന്. ഇങ്ങനെയൊരു കേരളമാണോ നമുക്കാവശ്യമെന്ന ചിന്തയ്‌ക്കാണ് ഇപ്പോള്‍ പ്രസക്തി. ഓണാഘോഷങ്ങള്‍ മാറ്റിവച്ച് നമ്മളെല്ലാവരും പ്രളയബാധിതര്‍ക്കൊപ്പം ചേരുമ്പോള്‍ വന്ന വഴിയെകുറിച്ചുള്ള ചിന്ത അത്യാവശ്യമാണ്. 

പ്രളയ ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം പറയുക വളരെ ദുഷ്‌കരമാണ്. കാരണം നമുക്ക് ഇത്തിരി സ്ഥലമേ ഉള്ളു. മലനാട്, ഇടനാട്, കടല്‍ത്തീരം എന്നീ മൂന്നായി അത് വിഭജിക്കപ്പെട്ടിരിക്കുന്നു. മലകള്‍ക്കും തീരത്തിനും ഇടയിലുള്ള ചെറിയ നാട്. ജനസംഖ്യയോ വളരെക്കൂടുതലും. ഇത്തിരിപ്പോന്ന ഈ സ്ഥലത്താണ് ഇത്രയധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കേണ്ടത്. ഇതുവരെ എല്ലാ പ്രകൃതി നിയമങ്ങളെയും ലംഘിച്ചുകൊണ്ടാണ് നാം ജീവിച്ചത്. അതിനിയും തുടര്‍ന്നാല്‍ കൂടുതല്‍ ആപത്തുകള്‍ കാത്തു നില്‍ക്കുന്നു. ഇപ്പോള്‍ വന്നതിലും ഭീകരമായിരിക്കും വരാനിരിക്കുന്നതെന്ന തിരിച്ചറിവുണ്ടാകണം. 

മലകള്‍ നിറയെ ക്വാറികള്‍. എവിടെ പാറയുണ്ടോ അവിടെയെല്ലാം ക്വാറികള്‍. ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ച് നമ്മള്‍ പാറപൊട്ടിക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നു. സഹ്യപര്‍വ്വതം ക്ഷയിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്നുകള്‍ ഇടിച്ചു നിരത്തി വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. കുന്നിടിച്ച മണ്ണുകൊണ്ട് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു. കടല്‍തീരങ്ങള്‍ കയ്യേറ്റക്കാര്‍ക്കും കുത്തകകള്‍ക്കും തീറുനല്‍കിയിരിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു പോലും താമസിക്കാനിവിടെ സ്ഥലമില്ലാതായി. വിനോദസഞ്ചാരത്തിന്റെ പേരില്‍ മലകളെയും കാടുകളെയും കയ്യേറ്റ ഭൂമിയാക്കിയ വന്‍കിടക്കാര്‍ കടലിനെയും വെറുതെ വിടുന്നില്ല. കടലും നദിയും കാടും കുന്നും എല്ലാം കയ്യേറിയിരിക്കുന്നു. 

മണ്ണിനെ കോണ്‍ക്രീറ്റിട്ട് നിരത്തി ശ്വാസം മുട്ടിക്കുന്നു. മണ്ണില്‍ ചവിട്ടി നടക്കാന്‍ മലയാളി മടിക്കുന്നു. വീട്ടുമുറ്റങ്ങളില്ലാതായി. മഴപെയ്ത് വെള്ളം ഭൂമിയിലേക്കിറങ്ങാതായിരിക്കുന്നു. ഭൂമിയുടെ സ്വാഭാവിക രീതിക്ക് ഇണങ്ങാത്ത നിര്‍മ്മിതികളും കൃഷിരീതിയും ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നു. ഇതിനെല്ലാം മാറ്റമുണ്ടാകാന്‍ മലയാളിയുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തണം. അത്തരത്തിലൊരു മാറ്റം മലയാളിക്ക് എളുപ്പമാണെന്ന് എനിക്ക് തോന്നുന്നില്ല. അതാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ളത് നമ്മുടെ കൊച്ചു കേരളത്തിലാണ്. നദികളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള ചൂഷണം. എല്ലാം അധികമാകുമ്പോള്‍ തിരിച്ചടികളുണ്ടാകുന്നു. അതിരപ്പള്ളിയില്‍ അണക്കെട്ടുണ്ടായിരുന്നെങ്കില്‍ ഇത്രയധികം ദുരന്തമുണ്ടാകില്ലെന്ന ഉദ്യോഗസ്ഥ പ്രഭുവിന്റെ വാദം കേട്ടപ്പോള്‍ പ്രതിഷേധത്തെക്കാളധികം ലജ്ജയാണുണ്ടായത്.

നദികളെയെല്ലാം നമ്മള്‍ അപമാനിക്കുകയാണ്. നദികളും കടലും മനുഷ്യന്റെ കുപ്പത്തൊട്ടികളായി. എല്ലാം മാലിന്യവാഹിനികളായി. പ്രളയത്തിനു ശേഷം നദീതീരങ്ങളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ വീണ്ടും നദിയിലേക്കു തന്നെ നിക്ഷേപിക്കുന്ന കാഴ്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. ഇത്രയൊക്കെയായിട്ടും നമുക്ക് പഠിക്കാനാകുന്നില്ല.

ഇതിനൊക്കെ പരിഹാരമുണ്ടോ? എനിക്കു തോന്നുന്നില്ല. മലഞ്ചരിവുകളില്‍ വീട്‌വച്ച് താമസിച്ചവരില്‍ അധികം പേരുടെയും വീടുകള്‍ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നു. എത്രയോ ജീവനുകളാണ് നഷ്ടപ്പെട്ടത്. അവര്‍ക്കിനിയും മലഞ്ചരിവുകളില്‍ താമസിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുമോ? നല്‍കാന്‍ പാടില്ല. അവരെ വേറെ സ്ഥലത്തു താമസിപ്പിക്കുകയാണ് വേണ്ടത്.

 മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയിരുന്നത് ഓര്‍ക്കുക. പരിസ്ഥിതി ലോല മേഖലകളില്‍ ഇനിയും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും പാറപൊട്ടിക്കാനും വനങ്ങള്‍ വെട്ടിത്തെളിക്കാനും അനുവദിക്കരുത്. അവിടെ താമസിച്ചിരുന്നവര്‍ക്ക് പകരം സ്ഥലം കണ്ടെത്തി നല്‍കണം. പകരം സ്ഥലമെവിടെ? എന്ന ചോദ്യമുയരും. അതിന് ഭരണ വര്‍ഗ്ഗമാണ് ഉത്തരം കണ്ടെത്തേണ്ടത്. പുതിയ സ്ഥലത്ത് കൃഷി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. അതിദുഷ്‌കരമായ ഇത്തരം പ്രയത്‌നങ്ങളാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ളത്. പ്രകൃതിയുടെ തിരിച്ചടിക്കാലമാണിപ്പോള്‍. തിരിച്ചടികള്‍ പ്രകൃതിയില്‍ നിന്നുണ്ടാകുമ്പോള്‍ സര്‍വ്വതും നഷ്ടപ്പെടുന്നതാണ് ഫലം. 

ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ കെടുതിയില്‍ നിന്ന് കരകയറാനാകൂ. ഈ പ്രളയകാലത്ത് മലയാളിക്കുണ്ടായ ഒത്തൊരുമ വളരെ അഭിമാനത്തോടെയാണ് കണ്ടുനിന്നത്. അണ്ണാന്‍ കുഞ്ഞിനെ പോലെ എല്ലാവരും അവനവന്റെ പങ്ക് നിര്‍വ്വഹിക്കുന്നത് കണ്ടു. പട്ടാളക്കാര്‍ക്കൊപ്പമോ മുന്നിലോ നിന്ന് പ്രളയജലത്തോട് പൊരുതി അനേകം ജീവനുകള്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ ധൈര്യവും സഹജീവികളോടുള്ള കരുണയും അഭിമാനത്തോടെയാണ് ഇക്കാലത്ത് മലയാളിക്ക് കാണാനായത്. എല്ലാ ഭേദവിചാരങ്ങളെയും മാറ്റിവച്ചാണ് നാട്ടുകാരൊന്നടങ്കം രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്. എല്ലാവരും ഒരു മനസ്സോടെ പ്രയത്‌നിച്ച ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടേയില്ല. 

ഈശ്വരനില്‍ വിശ്വാസമര്‍പ്പിച്ച് നമുക്ക് മുന്നോട്ടുപോകണം. കേരളം ഈ മനോദുഃഖത്തെ അതിജീവിക്കുക തന്നെ ചെയ്യും. പക്ഷേ, മലയാളി ഈ ദുരന്തത്തില്‍ നിന്ന് ഒട്ടേറെ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്ത്, വെട്ടിപ്പിടിച്ച്, നേട്ടങ്ങളുണ്ടാക്കാനുള്ള വ്യഗ്രത നമുക്ക് ഉപേക്ഷിക്കാം. പ്രകൃതിക്കിണങ്ങിയ, പ്രകൃതിയെ സ്‌നേഹിക്കുന്ന ജീവിതമാണ് വേണ്ടത്. 

ദുരന്തകാലത്തെ ഓണമാണിന്ന്. ആഘോഷങ്ങള്‍ക്കിപ്പോള്‍ പ്രസക്തിയില്ല. കരഞ്ഞുകൊണ്ടിരിക്കാനുള്ള നേരവുമല്ല. എന്നാല്‍ നമ്മള്‍ ചെയ്ത തെറ്റുകള്‍ മറക്കാതിരിന്നുകൂട. പ്രകൃതിയെ ക്ഷോഭിപ്പിക്കുന്ന തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഈ തിരുവോണ നാളില്‍ പ്രതിജ്ഞയെടുക്കാം. ദുരിതമനുഭവിക്കുന്ന മലയാളി മനസ്സിനൊപ്പമാണ് ഞാനും. 

സുഗതകുമാരി

(തയ്യാറാക്കിയത് ആര്‍. പ്രദീപ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.