സംസ്ഥാനത്ത് പലയിടങ്ങളിലും കാട്ടാന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ആക്രമണഭീതി കാരണം കര്‍ഷകര്‍ നട്ടംതിരിയുകയാണ്. സൗരോര്‍ജ്ജ വേലി ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്താഞ്ഞിട്ടും സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇത്തരം സ്ഥലങ്ങളില്‍ സ്വീകരിക്കുന്നില്ല. കാട്ടാനകളുടെ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ വിദഗ്ധര്‍ വരുംവരെ കാത്തിരിക്കേണ്ട ഗതികേടാണ് പലയിടങ്ങളിലും കാണുന്നത്.
കൃഷിയിടങ്ങളടക്കം കാട്ടുമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. കാട്ടുപന്നികളും കുരങ്ങുകളും കര്‍ഷകന്റെ അധ്വാനഫലം കവര്‍ന്നെടുക്കുന്നു. മരച്ചീനി, ചേമ്പ്, ചേന, വാഴകള്‍, കാച്ചില്‍, തെങ്ങിന്‍ തൈകള്‍, കമുക്, റബര്‍ തൈകള്‍ എന്നിവയെല്ലാം കാട്ടുമൃഗങ്ങള്‍ കൂട്ടമായെത്തി നശിപ്പിക്കുകയാണ്. ഇത്തരം മേഖലകളിലാകട്ടെ വിദഗ്‌ദ്ധ പരിശീലനം ലഭിച്ച വനപാലകരുടെ സേവനവുമില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ബിജു, എരുമേലി
















