Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തൊഴിലാളികളുടെ ആശയും ആവേശവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:07 am IST
in Vicharam

ഭാരതീയ മസ്ദൂര്‍ സംഘ് 63-ാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. ‘സംതൃപ്ത കുടുംബം സമൃദ്ധഭാരതം’ എന്നതാണ് ഇത്തവണത്തെ ബിഎംഎസ് ജന്മദിന സന്ദേശം. തൊഴിലാളികളില്‍ ഈ സന്ദേശമെത്തിക്കുംവിധം വ്യാപകമായ കുടുംബസംഗമങ്ങള്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഒരാദര്‍ശ തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ നാം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. രാജ്യത്തെ, അംഗസംഖ്യയില്‍ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെ വലിയ ട്രേഡ് യൂണിയനുമായി ബിഎംഎസ് വളര്‍ന്നുകഴിഞ്ഞു. ഗംഗപോലെ ചെറിയൊരു തുടക്കമായും പിന്നീടതൊരു മഹാപ്രവാഹമായും രാജ്യത്തുടനീളം പടര്‍ന്നൊഴുകുകയാണ്. 1955 ജൂലായ് 23 ന് തിലകജയന്തി ദിവസത്തില്‍ ദത്തോപാന്ത്‌ഠേംഗ്ഡിജി സമാരംഭം കുറിച്ച പ്രസ്ഥാനം രാജ്യത്തെ എല്ലാവിഭാഗം തൊഴിലാളികളിലും ഒരുപോലെ സ്വാധീനം ആര്‍ജ്ജിച്ചു കഴിഞ്ഞു. പ്രത്യയശാസ്ത്രപരമായ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ ഠേംഗ്ഢിജി കാണിച്ച പ്രത്യേകമായ ശ്രദ്ധയും, രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ നിന്നുള്‍ക്കൊണ്ട പ്രേരണയുമാണ് ഇതിനുകാരണം.

തൊഴിലാളി മനസ്സുകളില്‍ ദേശീയബോധം വളര്‍ത്തിയെടുക്കുന്ന യഥാര്‍ത്ഥ തൊഴിലാളി പ്രവര്‍ത്തനത്തില്‍ ബിഎംഎസ് വിശ്വസിച്ചു. വര്‍ഗ്ഗസംഘര്‍ഷമെന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിനു ബദലായി സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടതെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു.

‘ദേശീയ ബോധമുള്ള തൊഴിലാളി, 

തൊഴിലാളിവത്കൃത വ്യവസായം

വ്യവസായവത്കൃത രാഷ്്ട്രം’ എന്ന ബിഎംഎസ് മുദ്രാവാക്യം തൊഴിലാളികളില്‍ ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി.  വൈദേശീയ സ്വാധീനത്തില്‍ പിറന്ന പ്രത്യയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമെടുത്ത മുദ്രാവാക്യങ്ങളിലെ പൊള്ളത്തരം നാം തുറന്നുകാട്ടി. മെയ്ദിനമല്ല വിശ്വകര്‍മ്മജയന്തിയാണ് സ്വന്തം ജനതയുടെ തൊഴിലാളിദിനമെന്നു നാം പ്രഖ്യാപിച്ചു. ഇന്ന് പല സംസ്ഥാനങ്ങളും വിശ്വകര്‍മ്മജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

1955-ല്‍ രൂപീകൃതമായെങ്കില്‍തന്നെ പ്രഥമ അഖിലേന്ത്യാ സമ്മേളനം 1967 ആഗസ്റ്റ് 12, 13 തീയതികളില്‍ ദല്‍ഹിയിലാണ് നടന്നത്. സമ്മേളനത്തിലേക്ക് പ്രതിനിധിയായി പങ്കെടുക്കാന്‍ നിയോഗിക്കപ്പെട്ട സംഘ പ്രചാരകന്‍ ആര്‍.വേണുഗോപാല്‍ എന്ന വേണുവേട്ടനാണ് കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിച്ചത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് അതിപ്രസരവും വിപരീത സാഹചര്യങ്ങളും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുക ഏറെ ദുഷ്‌കരമായിരുന്നു. നിരവധിയായ ത്യാഗങ്ങള്‍ സഹിച്ചും പ്രവര്‍ത്തകരുടെ ജീവന്‍ നല്‍കിയുമാണ് കേരളത്തില്‍ ബിഎംഎസ് വളര്‍ന്നത്. കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ അമ്പതാണ്ടുകള്‍ പൂര്‍ത്തീകരിച്ച് സുവര്‍ണ്ണജയന്തി സമ്മേളനം 2018 ഏപ്രില്‍ 6,7,8 തീയതികളിലായി കൊല്ലത്ത് നടന്നപ്പോള്‍ നാമൊരു ചരിത്രദൗത്യമാണ് പൂര്‍ത്തീകരിച്ചത്. 

രാജ്യം യുദ്ധങ്ങളെ നേരിട്ടപ്പോഴും, അടിയന്തിരാവസ്ഥയടക്കമുള്ള പ്രതിസന്ധികളിലും നാം രാഷ്‌ട്രതാല്പര്യത്തോടൊപ്പം നിന്നിട്ടുണ്ട്. ഗാട്ടും പിന്നീട് രൂപാന്തരം പ്രാപിച്ച ഡബ്ല്യുടിഒ അടക്കമുള്ള അന്താരാഷ്‌ട്ര ഏജന്‍സികള്‍ ഭാരതത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം തകര്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഠേംഗ്ഡിജി രണ്ടാം സാമ്പത്തിക സ്വാതന്ത്ര്യസമര പ്രഖ്യാപനം നടത്തിക്കൊണ്ട് ദല്‍ഹിയില്‍ അതിവിപുലമായ തൊഴിലാളി റാലിയ്‌ക്കു നേതൃത്വം നല്‍കി. 

‘സാമ്പത്തിക സ്വാതന്ത്ര്യം തകര്‍ന്നാല്‍, രാഷ്്ട്രീയ സ്വാതന്ത്ര്യം നിലനില്‍ക്കില്ലെന്ന്’ അദ്ദേഹം ഭാരതജനതയോടു വിളിച്ചുപറഞ്ഞു. ലോകസാമ്പത്തിക ഫോറങ്ങളില്‍ ഭാരത സര്‍ക്കാരിന്റെ നിലപാടുകളെ ശ്രദ്ധയോടെ വീക്ഷിക്കുകയും രാജ്യവിരുദ്ധ, തൊഴിലാളിവിരുദ്ധ, കര്‍ഷകവിരുദ്ധ നയസമീപനങ്ങളെ അതിശക്തമായി എതിര്‍ത്ത് പോരുകയും ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളില്‍ നാം നടത്തിയ നിരന്തര പോരാട്ടങ്ങളുടെ ഫലമായി തൊഴിലാളികളുടെ നിരവധിയാനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റ് വിറ്റി, 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ച പ്രസവാനുകൂല്യമടക്കമുള്ള നേട്ടങ്ങള്‍ക്കു പിന്നില്‍ ബിഎംഎസ് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

ഒരു രാഷ്്ട്രീയാതീത സംഘടന, ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ആരുടേയും സ്വാധീനത്തിന്‍ കീഴില്‍ വരാത്തതിനാല്‍ എല്ലാ സര്‍ക്കാരിന്റേയും തൊഴിലാളിവിരുദ്ധ നയങ്ങളെ അതിരൂക്ഷമായിതന്നെ ബിഎംഎസ് എതിര്‍ത്തുപോരുന്നു. നരേന്ദ്രമോദി ഗവണ്‍മെന്റും നമ്മുടെ പോരാട്ടത്തിന്റെ വീര്യം അറിഞ്ഞിട്ടുണ്ട്. ഐഎല്‍ഒ (കിലേൃിമശേീിമഹ ഹമയീൗൃ ീൃഴമിശമെശേീി) യിലൂടെ അന്തര്‍ദ്ദേശീയ വേദിയിലും ഇന്ത്യന്‍ തൊഴിലാളി പാര്‍ലമെന്റ് എന്നറിയപ്പെടുന്ന ഐഎന്‍സി (കിറശമ ഘമയീൗൃ രീിളലൃലിരല) യിലൂടെയും, അതിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചുകൊണ്ട് നമ്മുടെ പോരാട്ടം തുടരുകയാണ്.

തൊഴിലാളികളുടെ ആശയും ആവേശവുമായി ബിഎംഎസ് വളരുന്നു. കേരളത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളായിരുന്നിട്ടുകൂടി എല്ലാ പ്രതിബന്ധങ്ങളേയും തൃണവത്ഗണിച്ചുകൊണ്ട് ബിഎംഎസ് അജയ്യ ശക്തിയായി വളര്‍ന്നുകഴിഞ്ഞു. തുടക്കത്തില്‍ അവഹേളിക്കുകയും പിന്നീട് അവഗണിക്കുകയും ചെയ്തവര്‍ ഇന്ന് അംഗീകരിക്കുകയും ബിഎംഎസ് കൂടി തങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുകയും അത് പരസ്യമായി ഇതര നേതാക്കന്മാര്‍ പലപ്പോഴായി പറയുകയും ചെയ്യുന്നു. രാഷ്്ട്രീയ സ്വയം സേവക സംഘ പ്രേരിത പ്രസ്ഥാനമെന്ന നിലയില്‍ വ്യക്തികളും സമൂഹവും സമാജവും രാഷ്്ട്രത്തിനു മുതല്‍കൂട്ടാവും വിധം കുടുംബ അന്തരീക്ഷം സമാധാനപൂര്‍ണ്ണവും പരസ്പരാശ്രേയിതരുമായി തീരേണ്ടതുണ്ട്. ആ തിരിച്ചറിവിലേക്ക് കുടുംബസംഗമങ്ങളിലൂടെ സമൂഹപരിവര്‍ത്തനം ബിഎംഎസ് ലക്ഷ്യം വയ്‌ക്കുന്നു.

(ബിഎംഎസ് സംസ്ഥാന വൈസ്

പ്രസിഡന്റാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.