ഇറച്ചിക്കോഴി വളര്‍ത്തല്‍ ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രധാന കാര്‍ഷിക രംഗമാണ്. മാംസ പ്രേമികളായ മലയാളികള്‍ക്ക് കോഴിയിറച്ചിയില്ലാത്ത ആഘോഷവുമില്ല. ദ്രുതഗതിയിലുള്ള വളര്‍ച്ച ലക്ഷ്യമാക്കി വര്‍ഷങ്ങളുടെ ഗവേഷണ ഫലമായി ഉരുത്തിരിച്ചെടുത്തവയാണ് ബ്രോയിലര്‍ എന്നറിയപ്പെടുന്ന ഇറച്ചിക്കോഴികള്‍. ഇന്നത്തെ ബ്രോയ്ലര്‍ ഇനങ്ങള്‍ കേവലം ആറാഴ്ചകൊണ്ട് വിപണിയില്‍ എത്തിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. ഹോര്‍മോണുകളും ഉത്തേജകങ്ങളും നല്കി തൂക്കം കൂട്ടുന്നുവെന്ന ധാരണ പലര്‍ക്കും ഉണ്ട്. ഗുണമേന്മയുള്ള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി, ഗുണനിലവാരമുള്ള തീറ്റയും ശാസ്ത്രീയമായ പരിചരണവും ലഭ്യമാക്കിയാല്‍ ആറാഴ്ചകൊണ്ട് രണ്ട് മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം ലഭിക്കും. വെന്‍കോബ് 400, കോബ് 100, റോസ് 308 ഹാര്‍ബ് എന്നിവ കേരളത്തില്‍ പ്രചാരത്തിലുള്ള ബ്രോയ്ലര്‍ ഇനങ്ങളാണ്. കേരളത്തില്‍ പൊതുമേഖലയില്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ലഭിക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ ഫാമുകളെ കുഞ്ഞുങ്ങളെ വാങ്ങുന്നതിന് ആശ്രയിക്കേണ്ടി വരും.
ബ്രോയ്ലര്‍ കോഴിക്കുഞ്ഞുങ്ങളെ വിരിപ്പ് അഥവാ ഡീപ്പ് ലിറ്റര്‍ രീതിയില്‍ വളര്‍ത്തുന്നതാണ് അനുയോജ്യം. ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന കണക്കില്‍ തറസ്ഥലം ലഭ്യമാക്കണം. കുഞ്ഞുങ്ങളെ ഇടുന്നതിന് മുമ്പ് തറയും ഭിത്തിയും വൃത്തിയാക്കി കുമ്മായം പൂശി അണുനശീകരണം ഉറപ്പ് വരുത്തണം.
തീറ്റയും വെള്ളവും
(ഇറച്ചിക്കോഴികള്‍ ഡ്രസ് ചെയ്തോ ഉത്പന്നങ്ങളാക്കിയോ വിറ്റഴിച്ചാല്‍ കൂടുതല്‍ ലാഭം നേടാന്‍ സാധിക്കും. കൂടാതെ വിപണിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് കോഴികളുടെ എണ്ണം കൂട്ടുന്നതും നിജപ്പെടുത്തുന്നതുമെല്ലാം ലാഭം വര്‍ദ്ധിപ്പിക്കാനാവുന്ന ചില വില്‍പ്പന തന്ത്രങ്ങളാണ്)
തീറ്റപ്പാത്രം വെളിച്ചത്തിന് കീഴിലായും വെള്ളം നിറച്ച പാത്രം ചൂടാകാതെ അകലെയായും വയ്ക്കാന്‍ ശ്രദ്ധിക്കണം. ആദ്യത്തെ മൂന്നു ദിവസം കുടിവെള്ളത്തില്‍ ഗ്ലൂക്കോസ്, വിറ്റാമിനുകള്‍, ആന്റിബയോട്ടിക് എന്നിവ നല്‍കുന്നത് കോഴിക്കുഞ്ഞുങ്ങളുടെ ക്ഷീണം അകറ്റാനും മരണനിരക്ക് കുറയ്ക്കാനും സഹായിക്കും. ക്ലോറിനോ അണുനാശിനിയോ കലര്‍ത്തിയ വെള്ളം മാത്രമേ ഇവയ്ക്ക് കുടിക്കാന്‍ നല്‍കാവൂ. ഒരു പ്രാവശ്യം കൂടൊഴിഞ്ഞാല്‍ ഉടന്‍ പൊടിയെല്ലാം നീക്കി അണുനാശിനി പ്രയോഗിച്ച് രണ്ടാഴ്ച അടച്ചിട്ട ശേഷം മാത്രമേ അടുത്ത ബാച്ചിനെ കൂടിനുള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. ഇത്തരത്തില്‍ ചെയ്യുന്നത് അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. കൂടാതെ പല പ്രായത്തിലുള്ള കോഴികളെ ഒരുമിച്ച് വളര്‍ത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
അനാവശ്യമായി മരുന്നുകള്‍ നല്‍കേണ്ടതില്ലെങ്കിലും രോഗപ്രതിരോധത്തിനായി കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായിത്തന്നെ പ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. സാധാരണ വെള്ളത്തില്‍ കലര്‍ത്തി നല്കുന്ന വാക്സിനുകളാണ് ഉപയോഗിക്കുന്നത്. എങ്കിലും ഏഴാം ദിവസം നല്കുന്ന മരുന്ന് കണ്ണിലോ മൂക്കിലോ തുള്ളിയായി ഇറ്റിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ബ്രോയ്ലര്‍ കോഴികള്‍ക്ക് മരുന്ന് നല്‍കേണ്ട രീതി
ഏഴാം ദിവസം ആര്‍ഡിഎഫ്/ലസോട്ട ഓരോതുള്ളി കണ്ണിലോ മൂക്കിലോ
14-ാം ദിവസം ഐബിഡി -കുടിവെള്ളത്തില്‍
21 -ാം ദിവസം ആര്‍ഡി ലസോട്ട കുടിവെള്ളത്തില്‍
28 -ാം ദിവസം ഐബിഡി കുടിവെള്ളത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: