Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാരതം കുതിക്കുന്നു കരളുറപ്പോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 03:48 am IST
in Editorial

ശക്തവും കാഴ്ചപ്പാടുമുള്ള ഭരണാധികാരികളുടെ നേതൃത്വത്തില്‍ രാജ്യം അനുദിനം പുരോഗതിയിലേക്കു കുതിക്കുമെന്നതിന് തെളിവാണ് ഭാരതം. ഏറ്റവുമൊടുവില്‍ ലോകബാങ്കിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ലോകത്തെ സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനമാണ് ഭാരതത്തിനുള്ളത്. നേരത്തെ ഫ്രാന്‍സിനായിരുന്നു ആ സ്ഥാനം. അവരെ പിന്തള്ളിയാണ് ഭാരതത്തിന് അസുലഭ നേട്ടം കൈവന്നിരിക്കുന്നത്. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന സംഗതിയാണിത്. 

വികസ്വര രാഷ്‌ട്രമെന്ന നിലയില്‍ കണ്ടിരുന്ന രാജ്യത്തെ അനുദിനം പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നങ്ങളാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാവുകയാണ് മേല്‍ സൂചിത റിപ്പോര്‍ട്ട്. കര്‍ക്കശ നിബന്ധനകളും വിശകലനങ്ങളും വഴിയാണ് ലോക ബാങ്ക് ഇത്തരമൊരു അഭിപ്രായത്തിലെത്തിച്ചേര്‍ന്നത്.

നാഴികക്ക് നാല്‍പതുവട്ടവും സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുകയും തങ്ങളുടെ ദുരുപദിഷ്ട ചട്ടക്കൂട്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന ഒരു രാഷ്‌ട്രീയ നൃശംസത നിലനില്‍ക്കുന്ന ഏക രാജ്യമാവും ഭാരതം. ഈ രാജ്യത്തിന്റെ പുരോഗതിയെ എന്തുവിലകൊടുത്തും തകര്‍ക്കുകയെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും ഇവിടുത്തെ ബഹുഭൂരിപക്ഷം രാഷ്‌ട്രീയ കക്ഷികള്‍ക്കുമില്ല. രാജ്യത്തെ ഏതെങ്കിലും മൂലയില്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവം പോലും ഭരണകൂടത്തെ മ്ലേച്ഛമായ തരത്തില്‍ കുറ്റപ്പെടുത്താനുള്ള അവസരമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കാറ്. അതുകൊണ്ട് ഒരു ഗുണവുമില്ലെന്നതോ പോകട്ടെ, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കാറ്. എന്നാല്‍ അജണ്ടാധിഷ്ഠിത താല്‍പ്പര്യക്കാര്‍ വര്‍ദ്ധിതാവേശത്തോടെ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോവുന്നു. ഈയടുത്ത് ഒരു ജനപ്രതിനിധിയടക്കം വിദേശത്തുവെച്ച് മാതൃരാജ്യത്തെക്കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയത് ഇതിനൊപ്പം കൂട്ടിവായിക്കണം.

ഒട്ടനേകം പ്രതികൂല കാലാവസ്ഥയില്‍ നിന്നുകൊണ്ട് പൊരുതി തന്നെയാണ് ഭാരതസര്‍ക്കാര്‍ അനുദിനം മുന്നേറുന്നത്. അടിച്ചമര്‍ത്താനും വലിച്ചുതാഴെയിടാനും ശ്രമിക്കുന്തോറും ചക്രവാളങ്ങളിലേക്ക് കുതിക്കുന്ന അനുഭവമാണ്. അതിന് കൂടുതല്‍ ഗതിവേഗം കിട്ടാന്‍ ആഗോള പ്രസിദ്ധമായ സ്ഥാപനങ്ങളുടെ നിരീക്ഷണ വിശകലനങ്ങള്‍ ഉപയുക്തമാവുമെന്നതില്‍ തര്‍ക്കമില്ല. 

2017 ലെ മൊത്തം കണക്കുകള്‍ വിലയിരുത്തിയാണ് ഭാരതത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥാനം ലോക ബാങ്ക് ഉയര്‍ത്തിയത്. രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കണക്കിലെടുത്തായിരുന്നു ഇത്. 2,597,491 ദശലക്ഷം ഡോളര്‍ വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഭാരതം കൈവരിച്ചത്. തികച്ചും മോഹിപ്പിക്കുന്നതാണിത്. നോട്ട് പിന്‍വലിക്കല്‍, ചരക്കു സേവന നികുതി നടപ്പാക്കല്‍ തുടങ്ങിയവയെ അങ്ങേയറ്റം വിമര്‍ശിച്ച കക്ഷികള്‍ ഇത് രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന് പ്രചണ്ഡ പ്രചാരണം നടത്തിയിരുന്നു. സാമ്പത്തികവിദഗ്‌ദ്ധരെന്ന് ഖ്യാതി നേടിയവരും ഇത്തരക്കാരുടെ ഒത്താശക്കാരായി നിന്നു. 

എന്നാല്‍ എത്ര ദീര്‍ഘവീക്ഷണത്തോടെയായിരുന്നു അതെന്ന് അടുത്തിടെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാവുകയാണ്. ഇവയിലൊന്നും രാഷ്‌ട്രീയച്ചുവയില്ലെന്നതും വസ്തുതാവിശകലനം മാത്രമേയുള്ളുവെന്നതും അഭിമാനാര്‍ഹമായ വശമാണ്. 2018 ല്‍ ഭാരതം 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന ലോക ബാങ്കിന്റെ വിശകലനം കൂടുതല്‍ ആത്മവിശ്വാസത്തിലേക്കാണ് ഭാരതത്തെ നയിക്കുന്നത്. 

അതോടൊപ്പം സാമ്പത്തിക വളര്‍ച്ചയ്‌ക്ക് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതത്തിന്റെ സ്ഥാനം 57 ആയതും എടുത്തുപറയേണ്ടതാണ്. ദക്ഷിണേഷ്യന്‍ മേഖലയില്‍ അത് ഒന്നാം സ്ഥാനത്താണ്. ലോക ബൗദ്ധികാവകാശ സംഘട (ഡബ്ല്യുഐപിഒ)യുടെ റിപ്പോര്‍ട്ടിലാണിത്. അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ തിളക്കമുള്ള മുഖമാണ് ലോകം കാണുന്നതെന്ന് ഇത്തരം സംഭവഗതികളിലൂടെ വ്യക്തമാണ്. ദുഷ്ടലാക്ക് രാഷ്‌ട്രീയത്തിന്റെ വൈതാളികര്‍ക്ക് അത് മനസ്സിലാവില്ലെന്ന് മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.