പഴയ പ്രതാപകാലം വീണ്ടെടുക്കാന്‍ ഇറ്റാലിയന്‍ ഐക്കണിക് സ്കൂട്ടര്‍ ബ്രാന്‍ഡായ ലാംബ്രട്ടയുടെ ഇലക്ട്രിക് സ്കൂട്ടര്‍ ഓടിയെത്തുന്നു. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ലുക്കിലായിരിക്കും ഇ-ലാംബ്രട്ടയുടെയും വരവ്. ഈ വര്‍ഷം അവസാനത്തോടെ ആദ്യ ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുമെന്നാണ് സൂചന. പിന്നീട് കൂടുതല്‍ കരുത്തുള്ള മോഡലുകളും വിപണിയിലെത്തിക്കും.
1947-ല്‍ ഇറ്റലിയിലെ മിലാനിലായിരുന്ന ലാംബ്രട്ടയുടെ പിറവി. ഇന്ത്യന്‍ നിരത്തുകളിലും ലാംബ്രട്ട പിന്നീട് ഓടിയെത്തി. ലാംബ്രട്ട, ലാംബി, വിജയ്, വിക്രം, ലാംബ്രോ തുടങ്ങിയ പേരുകളിലായിരുന്നു രാജകീയ യാത്ര. 1972-ല്‍ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് ലാംബ്രട്ട ബ്രാന്‍ഡിനെ ഒപ്പംകൂട്ടുകയായിരുന്നു. 1980-81 കാലയളവില്‍ 35,000 സ്കൂട്ടറുകളാണ് നിര്‍മ്മിച്ചത്. 2010-ല്‍ ലാംബ്രട്ട കണ്‍സോര്‍ഷ്യവും സ്കൂട്ടേഴ്സ് ഇന്ത്യയുമായി ലാംബ്രട്ട ബ്രാന്ഡിനെച്ചൊല്ലി കേസ് വരെ ഉണ്ടായി. ഇപ്പോള്‍ ത്രീ വീലറുകളുടെ നിര്‍മ്മാണത്തിലാണ് സ്കൂട്ടേഴ്സ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.
ഇറ്റാലിയന്‍ കമ്പനിയായ ലാംബ്രട്ടയാകെെട്ട ലാംബ്രട്ടയുടെ പുതിയ മോഡലുകളുമായി രംഗത്തുണ്ട്. കമ്പനിയുടെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെഭാഗമായി വി 50, വി 125, വി 200 ലാംബ്രട്ട മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ഇനി കൂടുതല്‍ കരുത്തുറ്റ ഇ-ലാംബ്രട്ട ഇറക്കുകയാണ് ഇറ്റാലിയന്‍ കമ്പനിയായ ലാംബ്രട്ടയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: