ഈന്തപ്പഴം നമ്മുടെ സ്വന്തം പഴമല്ല. എന്നാലതിന്റെ രുചിയറിയാത്തവരില്ല. ബ്രൗണ്‍ നിറത്തില്‍ തൊലിയിലല്പ്പം ചുളിവുമായി പലനിറത്തില്‍, രുചികളില്‍ ഈന്തപ്പഴം നമ്മുടെ വിപണികളില്‍ സുലഭം. അറേബ്യയില്‍ നിന്നെത്തി ചില്ലുഭരണികളിലിരുന്ന് ‘കൊതിപ്പിച്ചു ക്ഷണിക്കുന്ന’ ഈന്തപ്പഴത്തിന്റെ ജന്മദേശം ഇറാഖാണ്. പിന്നീടത് മധ്യേഷ്യ മുഴുവന്‍ വിളഞ്ഞു നിറഞ്ഞു.
വൈറ്റമിന്‍ എ ധാരാളമുള്ള ഈന്തപ്പഴം കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കും. നാഡീവ്യൂഹത്തിനും ഇത് ശക്തിപകരും. ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാല്‍ അനീമിയയെ ചെറുക്കാനും നല്ലതാണ് ഈന്തപ്പഴം. ക്ഷീണിച്ച് അവശരാകുമ്പോള്‍ കുറച്ച് ഈന്തപ്പഴം കഴിച്ചാല്‍ മതി. ഊര്‍ജവും ഉന്മേഷവും പെട്ടെന്നു വീണ്ടെടുക്കാം. പാചകത്തിലും പരീക്ഷിക്കാം ഈന്തപ്പഴം.
ഈന്തപ്പഴ ചട്ണി
ചേരുവകള്‍:
1. ഉണങ്ങിയ ഈന്തപ്പഴം: 20
2. വാളന്‍പുളിയുടെ പേസ്റ്റ്: മൂന്ന് ടീസ്പൂണ്‍
3. പഞ്ചസാര: മൂന്ന് ടീസ്പൂണ്‍
4. ഇഞ്ചി ചെറുതായി അരിഞ്ഞത് : ഒരു ടീസ്പൂണ്‍
5. നാരങ്ങാ നീര് : ഒരു നാരങ്ങയുടെ പകുതി
6. ഉപ്പ് : പാകത്തിന്
ഈന്തപ്പഴം ചെറിയ കഷ്ണങ്ങളായി മുറിക്കുക. മറ്റു ചേരുവകള്‍കൂടി ചേര്‍ത്ത് മിക്സിയില്‍ അല്പം വെള്ളം ചേര്‍ത്ത് നന്നായി അടിക്കുക. കെച്ചപ്പ് പരുവത്തില്‍ വേണം ചട്ണി തയ്യാറാക്കാന്‍. കുപ്പികളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: