Categories: India

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ വധിച്ചു

Published by

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് നിന്നിരുന്ന സൈനികര്‍ക്കുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂണ്‍ 28 ന് തുടങ്ങാനിരിക്കുന്ന അമര്‍നാഥ് യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് സൈന്യം നിലയുറപ്പിച്ചിരുന്നത്. 

സൈനികരും, സിആര്‍പിഎഫ് ജവാന്മാരും പോലീസ് സേനാംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു സംഘം. ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തിനുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ഏറ്റുമുട്ടല്‍ ഞായറാഴ്ച വൈകീട്ടും തുടരുകയാണ്. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടല്‍ തുടങ്ങിയതിന് പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by