അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍ കോഴ്സുകളിലേക്കുള്ള ആദ്യ റൗണ്ട് കൗണ്‍സലിംഗില്‍ പങ്കെടുക്കുന്നതിന് നീറ്റ് റാങ്കുകാര്‍ക്ക് ഓപ്ഷന്/ചോയിസ് ഫില്ലിംഗ് രജിസ്ട്രേഷന് ഇന്ന് വൈകിട്ട് 5 മണിവരെ സമയമുണ്ട്. ജൂണ്‍ 19 ന് ഉച്ചക്ക് 12 മണിക്ക്മുമ്പായി ഫീസ് അടച്ച് വൈകിട്ട് 5 മണിക്കകം ചോയിസ് ലോക്ക് ചെയ്യണം. കൗണ്‍സലിംഗ്, സീറ്റ് അലോട്ട്മെന്റ് നടപടിക്രമങ്ങളും ഷെഡ്യൂളുകളം http://mcc.nic.in- ല്‍ ലഭ്യമാണ്.
സീറ്റുകള്‍: 15% അഖിലേന്ത്യാ ക്വാട്ടയില്‍ 193 ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലായി എംബിബിഎസ് കോഴ്സില്‍ 4064 സീറ്റുകളും 35 ഗവണ്മെന്റ് ഡന്റല്‍ കോളേജുകളിലായി ബിഡിഎസ് കോഴ്സില്‍ 329 സീറ്റുകളുമാണുള്ളത്.
കല്പിത സര്‍വ്വകലാശാലകളില്‍ എംബിബിഎസ് കാഴ്സില്‍ 6204 സീറ്റുകളും ബിഡിഎസ് കോഴ്സില്‍ 3000 സീറ്റുകളും ലഭിക്കും.
കേന്ദ്ര വാഴ്സിറ്റികളില്പ്പെടുന്ന ദല്‍ഹി സര്‍വ്വകലാശാലയില്‍ 490 സീറ്റുകളും അലിഗാര്‍ മുസ്ലിം യൂണിവേഴ്സിറ്റിയില്‍ 150 സീറ്റുകളും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ 84 സീറ്റുകളും എംബിബിഎസ് കോഴ്സിന് ലഭിക്കും.
അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളില്‍ കേരളത്തിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളില്‍നിന്നും എംബിബിഎസിന് 180 സീറ്റുകളും ഡന്റല്‍ കോളേജുകളില്‍ നിന്ന് ബിഡിഎസ്സില് 29 സീറ്റുകളും ഉള്‍പ്പെടും. നീറ്റ് യുജി 2018 കൗണ്‍സലിംഗിന്റെ പരിധിയില്‍പ്പെടുന്ന മെഡിക്കല്‍/ഡന്റല്‍ കോളേജുകളും എംബിബിഎസ്/ബിഡിഎസ് സീറ്റുകളും http://mcc.nic.in- ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഓപ്ഷന് രജിസ്ട്രേഷന് ശ്രദ്ധയോടെ വേണം. കോളേജ്, കോഴ്സ് അടങ്ങിയ എ്രത ഓപ്ഷനുകള്‍ വേണമെങ്കിലും സമര്‍പ്പിക്കാം. എന്നാല്‍ റാങ്ക് നില നോക്കി പ്രവേശനം കിട്ടാവുന്ന കോളേജ്, കോഴ്സ് ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉചിതം. ‘എംസിസി’യുടെ വെബ്സൈറ്റില്‍നിന്നും കഴിഞ്ഞവര്‍ഷത്തെ സീറ്റ് അലോട്ട്മെന്റ്/റാങ്ക് നില വിലയിരുത്തിയാല്‍ ഇക്കൊല്ലം കിട്ടാവുന്ന കോളേജുകളുടെയും കോഴ്സുകളുടെയും ഏകദേശ ധാരണ ലഭിക്കും. മോക്ക് കൗണ്‍സലിംഗ് വഴിയും അലോട്ട്മെന്റ് സാധ്യത അറിയാം.
ഫസ്റ്റ് അലോട്ട്മെന്റ്: ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ജൂണ്‍ 20, 21 തീയതികളില്‍ നടക്കും. അഖിലേന്ത്യാ ക്വാട്ടയിലെ 15% എംബിബിഎസ്/ബിഡിഎസ് സീറ്റുകള്‍ക്ക് പുറമെ കല്പിത സര്‍വ്വകലാശാലകള്‍, ദല്‍ഹി വാഴ്സിറ്റി, അലിഗാര്‍ മുസ്ലിം വാഴ്സിറ്റി, ബനാറസ് ഹിന്ദു വാഴ്സിറ്റി ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍വ്വകലാശാലകള്‍, ഇഎസ്ഐ മെഡിക്കല്‍ കോളേജുകള്‍, പൂനെയിലെ സായുധസേനാ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനവും ഈ ഏകീകൃത ‘എംസിസി’ മെഡിക്കല്‍ കൗണ്‍സലിംഗ് മുഖേനയാണ്.
മെഡിക്കല്‍ കൗണ്സലിംഗ്വഴി സീറ്റ് അലോട്ട്മെന്റ് ലഭിക്കാന്‍ ഫീസ് അടച്ച് യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം. ലഭിച്ച അലോട്ട്മെന്റില്‍ തൃപ്തരാണെങ്കില്‍ അഡ്മിഷന് ഉറപ്പിക്കാം. അല്ലെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുവേണ്ടി അടുത്ത റൗണ്ടിലേക്ക് കടക്കാം. ആദ്യറൗണ്ടില്‍ സീറ്റ് ലഭിക്കുന്നവര്‍ ജൂണ്‍ 23 നും ജൂലൈ 3 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് നടപടിക്രമങ്ങള്‍ക്ക് വിധേയമായി അഡ്മിഷന് നേടാവുന്നതാണ്.
സെക്കന്റ് അലോട്ട്മെന്റ്: സെക്കന്റ് റൗണ്ട് അലോട്ട്മെന്റിനായുള്ള ചോയിസ് ഫില്ലിംഗ് രജിസ്ട്രേഷന് ജൂലൈ 6 മുതല്‍ 8 വരെ (വൈകിട്ട് 5 മണി) സമയം ലഭിക്കും. ആദ്യറൗണ്ടില്‍ സീറ്റ് ലഭിക്കാത്തവര്‍, രജിസ്റ്റര്‍ ചെയ്ത് റിസര്‍വേഷന്‍ ക്വാട്ടയില്‍ സീറ്റ് ലഭിച്ചവര്‍, ആദ്യറൗണ്ടില്‍ ലഭിച്ച സീറ്റ് റദ്ദുചെയ്തവര്, ആദ്യറൗണ്ടില്‍ അലോട്ട്മെന്റ് ലഭിച്ച അപ്ഗ്രേഡേഷന് സമ്മതം നല്കിയവര്, ആദ്യ റൗണ്ടില്‍ സീറ്റ് ലഭിച്ചിട്ട് ചേരാത്തവര്‍, ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെന്റ് നിരസിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് സെക്കന്‍ഡ് റൗണ്ട് അലോട്ട്മെന്റില്‍ പെങ്കടുക്കാവുന്നത്. ജൂലൈ 9 ന ഉച്ചക്ക് 12 മണിക്ക് മുമ്പായി ഫീസ്അടച്ച് വൈകിട്ട് 5 മണിക്ക് മുമ്പായി ചോയിസ് ലോക്ക് ചെയ്യാം. ജൂലൈ 10, 11 തീയതികളിലാണ് സെക്കന്റ് റൗണ്ട് സീറ്റ് അലോട്ട്മെന്റ്. ജൂലൈ 13 നും 22 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം. പുതുതായി അനുവദിക്കുന സ്ഥാപനങ്ങളിലെ കോഴ്സുകളിലും സീറ്റുകളിലും സെക്കന്റ് റൗണ്ടില്‍ ഉള്‍പ്പെടുത്തി അലോട്ട്മെന്റ് നടത്തും.
മോപ്-അപ് റൗണ്ട്: കല്പിത സര്‍വ്വകലാശാലകളിലും കേന്ദ്ര വാഴ്സിറ്റികളിലും അവസാനം ഒഴിവ് വരുന്ന സീറ്റുകളിലേക്കുള്ള അലോട്ട്മെന്റാണ് ‘മോപ്-അപ്’ റൗണ്ടിലേലൂടെ നടത്തുക. ഫ്രഷ് പേയ്മെന്റ് നല്കി ഓപ്ഷന് രജിസ്റ്റര്‍ ചെയ്യണം. ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഓപ്ഷന് രജിസ്ട്രേഷന് സമയമുണ്ട്. ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഓപ്ഷന് രജിസ്ട്രേഷന് സമയമുണ്ട്. ഓഗസ്റ്റ് 15 ഉച്ചക്ക് 12 മണിക്കകം ഫീസ് അടച്ച് ഓഗസ്റ്റ് 16 ന് ചോയിസ് ലോക്ക്ചെയ്യണം. ഓഗസ്റ്റ് 18 നും 26 നും മധ്യേയാണ് സീറ്റ് അലോട്ട്മെന്റ്.
ഫീസ്: രജിസ്ട്രേഷന് ഫീസ്, സെക്യൂരിറ്റി തുക എന്നിങ്ങനെ രണ്ടുതരം ഫീസാണ് കൗണ്‍സലിംഗ് രജിസ്ട്രേഷന് സമയത്ത് അടയ്ക്കേണ്ടത്.
കല്പിത സര്‍വ്വകലാശാലകള്‍ക്ക് രജിസ്ട്രേഷന് ഫീസ് 5000 രൂപയും സെക്യൂരിറ്റി തുക 200000 രൂപയുമാണ്. 15% ഓള് ഇന്ത്യ ക്വാട്ട/സെന്‍ട്രല്‍ വാഴ്സിറ്റികള്‍/എഎഫ്എംസി/ഇഎസ്ഐ/മെഡിക്കല്‍ കോളേജുകള്‍ക്ക് രജിസ്ട്രേഷന് ഫീസ് 1000 രൂപ. എസ്ഇ/ എസ്എടി/ഒബിസി/ പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ. സെക്യൂരിറ്റി തുക 10,000 രൂപ. എസ്സി/എസ്ടി/ഒബിസി/പിഎച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5000 രൂപയുമാണ്.
ഹാജരാക്കേണ്ട രേഖകള്‍: സീറ്റ് അലോട്ട്മെന്റ് ലഭിക്കുന്നവര്‍ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബന്ധപ്പെട്ട എല്ലാ അസ്സല് രേഖകളും അവയുടെ ഫോേട്ടാകോപ്പികളും കൈവശം കരുതണം. നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, റാങ്ക് ലറ്റര്‍, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ഷീറ്റ്, 8 പാസ്പോര്‍ട്ട് വലിപ്പമുള്ള ഫോട്ടോകള്‍, പ്രൊവിഷണല്‍ അലോട്ട്മെന്റ് ലറ്റര്‍, ഐഡി പ്രൂഫ് (ആധാര്‍/പാന്‍/പാസ്പോര്‍ട്ട്/ഡ്രൈവിംഗ് ലൈസന്‍സ്); എന്‍ആര്‍ഐ/ഒസിഐ വിഭാഗക്കാര്‍ സ്പോണ്‍സറുടെ പാസ്പോര്‍ട്ട് കോപ്പി, സ്പോണ്‍സര്‍ഷിപ്പ് ആന്റ് റിലേഷന്‍ഷിപ്പ് അഫിഡവിറ്റുകള്‍; എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/ഡിസ്എബിലിറ്റി സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള്ളവര്‍ മാത്രം) എന്നിവയാണ് കൈവശം വയ്ക്കേണ്ടത്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍വേഷന്‍: ചില സ്ഥാപനങ്ങള്‍/വാഴ്സിറ്റികള്‍ക്ക് അവയുടെ കീഴില്‍ പഠിച്ച് പ്ലസ്ടു യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് റാങ്ക് അടിസ്ഥാനത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍വേഷന്‍ അര്‍ഹതയുണ്ട്. അലിഗാര്‍ മുസ്ലിം വാഴ്സിറ്റിയില്‍ 50% സീറ്റുകളും ദല്‍ഹി ജാമിയ മില്ല്യ ഇസ്ലാമിയയില്‍ ബിഡിഎസ് കോഴ്സില്‍ 3 സീറ്റിലും ദല്‍ഹി വാഴ്സിറ്റിയില്‍ 85% സീറ്റുകളിലും സംവരണാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ http://mcc.nic.in- ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: