ഇന്നത്തെ സമൂഹത്തില്‍ 99 ശതമാനം ആളുകളും വാട്ട്സ് ആപ്പും, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്. ഇത് ഉപയോഗിക്കാന്‍ ഫോണില്‍ ഡേറ്റ ചാര്‍ജ്ജ് ചെയ്യുകയെന്ന സാമ്പത്തിക ചെലവ് മാത്രമാണുള്ളത്. മറ്റ് രീതിയില്‍ പണം അപഹരിക്കില്ല. എന്നാല്‍ ഇവയ്ക്ക് നികുതി ഏര്‍പ്പെടുത്തിയാലുള്ള കാര്യം ആരെങ്കിലും ആലോചിട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ ആദ്യമൊന്ന് കണ്ണ് തള്ളുമെങ്കിലും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് നികുതി ഏര്‍പ്പെടുത്തിയ ഒരു സ്ഥലമുണ്ട് ഉഗാണ്ടയില്‍.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഗോസിപ്പുകള്‍ തടയുന്നതിനും ഇവ ഉപയോഗിക്കുന്നതുവഴി ഭരണക്കൂടത്തിന് വരുമാനം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ ഒന്നുമുതലാണ് പുതിയ നിയമം ഉഗാണ്ടയില്‍ നിലവില്‍ വരുന്നത്. 3.6 രൂപയാണ് പ്രതിദിനം നികുതി ഈടാക്കുന്നത്.
20 ലക്ഷത്തില്‍ അധികമാളുകള്‍ ഉഗാണ്ടയില്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ താന്‍സാനിയ ബ്ലോഗര്‍മാര്‍ക്കും ഓണ്‍ലൈന്‍ പ്രസാദകര്‍ക്കും 930 ഡോളര്‍ ഫീസ് നിശ്ചയിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കനത്ത പിഴയും രണ്ടുവര്‍ഷം തടവ് ശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമാക്കി കെനിയയിലും നിയമമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: