പുതുമുഖങ്ങളായ ബിബിന്‍ മത്തായി, ദിപുല്‍, വന്ദിത മനോഹരന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആര്.കെ. ഡ്രീംവെസ്റ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓറഞ്ച് വാലി.’ ബൈജു ബാല, മോഹന്‍ ഉള്ളൂര്‍, ശബരി വിശ്വം, സുനില്‍കുമാര്‍, സന്ദീപ് വെട്ടിയാംപടി, അഖില്‍രാജ്, ടി.എന്‍. അലലക്ഷ്മണ്, നിതുചന്ദ്രന്, ബേബി അല്ഡ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ഡ്രീംവെസ്റ്റ് ഗ്ലോബല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിതിന്‍ കെ. രാജ് നിര്‍വഹിക്കുന്നു.
മൂന്നാറിന്റെ ദൃശ്യമനോഹാരിതയില്‍ പ്രണയവും വിപ്ലവവും ഇഴചേര്‍ന്ന് എണ്‍പതുകളുടെയും തൊണ്ണൂറുകളുടെയും കാലഘട്ടത്തെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ അലിഞ്ഞുചേര്‍ന്നു ഹൃദയസ്പര്‍ശിയായ ജീവിത മുഹൂര്‍ത്തങ്ങളാണ് ‘ഓറഞ്ച് വാലി’യില്‍ ആര്.കെ. ഡ്രീംവെസ്റ്റ് ദൃശ്യവല്‍ക്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: