ലണ്ടന്‍: പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം. ‘ഫ്ളൈറ്റ്സ്’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. സമ്മാനത്തുകയായ 67,000 ഡോളര്‍ പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി ടോക്കര്‍ചുക് പങ്കിട്ടു.
1990-കളില്‍ സാഹിത്യരംഗത്തെത്തിയ ടോക്കര്‍ചുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എട്ട് നോവലും രണ്ടു ചെറുകഥ സമാഹാരവും രചിച്ചു. പ്രൈമിവെല്‍ ആന്‍ഡ് അദെര്‍ ടൈംസ്, ദ ബുക്ക്സ് ഓഫ് ജേക്കബ്, റണ്ണേഴ്സ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ് എന്നിവയാണ് ശ്രദ്ധേയ രചനകള്‍. നിരവധി ഭാഷകളിലേക്ക് ടോക്കര്‍ചുക്കിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
2005-ലാണ് മാന്‍ ബുക്കര്‍ അന്താരാഷ്ട്ര സമ്മാനം ഏര്‍പ്പെടുത്തിയത്. ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ചതുമായ കൃതിക്കാണ് പുരസ്കാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: