കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ ബിഎ, ബിഎസ്സി, ബികോം ഉള്‍പ്പെടെ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ 2018-19 വര്‍ഷത്തെ പ്രവേശനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സമയമായി. സംസ്കൃത വാഴ്സിറ്റി/കേന്ദ്രങ്ങൡലും കേരള കലാമണ്ഡലത്തിലും ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.
കേരള: സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്, എയിഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും യുഐടി, ഐഎച്ച്ആര്‍ഡി കേന്ദ്രങ്ങളിലും ബിരുദ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി http://admissions.keralauniversity.ac.in ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. എല്ലാ കോളേജുകളിലേയും മെരിറ്റ് സീറ്റുകളിലേക്കുള്ള ്രപവേശനം ഏകജാലക സംവിധാനം വഴിയാണ്. അക്കാഡമിക് മികവോടെ പ്ലസ്ടു വിജയിച്ചവര്‍ക്കാണ് അഡ്മിഷന് ലഭിക്കുക. കോളേജുകളും കോഴ്സുകളും വെബ്സൈറ്റിലുണ്ട്.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി, ഭിന്നശേഷിക്കാര്‍, തമിഴ്ഭാഷാന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍, സ്പോര്‍ട്സ് ക്വാട്ട എന്നിവയില്‍ പ്രവേശനമാഗ്രഹിക്കുന്നവരും ഏകജാലകം വഴിയാണ് അപേക്ഷിക്കേണ്ടത്.
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയോടും കൃത്യതയോടും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന് സമയത്ത് നല്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ്രപവേശന നടപടികള്‍ അവസാനിക്കുന്നതുവരെ മാറ്റരുത്. രജിസ്ട്രേഷന് ഉള്‍പ്പെടെ എല്ലാ ഫീസുകളും ഓണ്‍ലൈനായോ ഇ-ചെലാന്‍ ഉപയോഗിച്ചോ എസ്ബിഐ വഴി മാത്രം അടയ്ക്കേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്്രേടഷനിലെ തെറ്റ് തിരുത്തുന്നതിന് സൗകര്യം ലഭിക്കും. ആപ്ലിക്കേഷന്‍ നമ്പരും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് നിശ്ചിത സമയപരിധിക്കുള്ളില്‍ തെറ്റുകള്‍ തിരുത്താം. രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
രജിസ്ട്രേഷന് സംബന്ധമായ വിവരങ്ങള്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ 8281883052, 8281883053 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
രജിസ്ട്രേഷന് അവസാനിക്കുന്ന തീയതി, സീറ്റ് അലോട്ട്മെന്റ് തീയതികള്‍ പിന്നാലെ അറിയിക്കുന്നതാണ്. വെബ്സൈറ്റിലും വിവരം ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് അയക്കേണ്ടതില്ല. പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ http://admissions.keralauniversity.ac.in ല്‍ ലഭിക്കും.
എംജി: കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്സ് ആന്റ് സയന്‍സ് േകാളേജുകളിലെ ഒന്നാംവര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് മേയ് 25 ന് ആരംഭിക്കും. രജിസ്ട്രേഷന് നടത്തുമ്പോള്‍ അപേക്ഷകന്റെ പേര് കൃത്യമായി നല്‍കണം. രജിസ്ട്രേഷനുശേഷം പേരില്‍ മാറ്റം വരുത്താനാവില്ല. അപേക്ഷകന് തന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു പ്രാവശ്യം മാത്രമേ രജിസ്ട്രേഷന് സാധ്യമാകൂ. അപേക്ഷയില്‍ വിവരങ്ങള്‍ കൃത്യമായി നല്‍കണം. www.cap.mgu.ac.in/ugcap 2018 വെബ്സൈറ്റിലും പ്രോസ്പെക്ടസിലും ലഭ്യമാകുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി വേണം രജിസ്ട്രേഷന് നടത്തേണ്ടത്.
ജൂണ്‍ 3ന് വൈകിട്ട് 5 മണിവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താവുന്നതാണ്. റാങ്ക്ലിസ്റ്റ് ജൂണ്‍ 7 ന് വൈകിട്ട് പ്രസിദ്ധപ്പെടുത്തും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 13 നും സെക്കന്‍ഡ് അലോട്ട്മെന്റ് ജൂണ്‍ 22 നും തേര്‍ഡ് അലോട്ട്മെന്റ് ജൂണ്‍ 29 നും ഫോര്‍ത്ത് അലോട്ട്മെന്റ് ജൂലൈ 7 നും നടക്കും. കോളേജുകളും കോഴ്സുകളും അലോട്ട്മെന്റ് ഷെഡ്യൂളുകളുമൊക്കെ http://cap.mgu.ac.in ല്‍ ലഭ്യമാകും.
കാലിക്കറ്റ്: വാഴ്സിറ്റിയുടെ ആര്‍ട്സ് സയന്‍സ് കോളേജുകളില്‍ ബിരുദ കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റില്‍ പങ്കെടുക്കുന്നതിന് പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിട്ടുള്ളവര്‍ക്ക് ഇപ്പോള്‍ www.cuonline.ac.in ല്‍ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ വെബ്സൈറ്റിലുണ്ട്. അപേക്ഷാ സമര്‍പ്പണത്തിന് മേയ് 31 വരെ സമയം ലഭിക്കും. 20 ഓളം ഓപ്ഷനുകള്‍ ഒരാള്‍ക്ക് സമര്‍പ്പിക്കാം. മേയ് 30 നകം ഫീസ് അടയ്ക്കണം.
രജിസ്ട്രേഷന് ഫീസ് 265 രൂപ അടച്ചുവേണം രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്. കോളേജുകളിലും അക്ഷയ, ഫ്രണ്ട്സ്/ജനസേവനകേന്ദ്രങ്ങളിലും രജിസ്ട്രേഷന് സൗകര്യം ലഭിക്കും.
ജൂണ്‍ 7 ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. തുടര്‍ന്ന് മൂന്ന് മുഖ്യ അലോട്ട്മെന്റുകളും രണ്ട് സ്പെഷ്യല്‍ അലോട്ട്മെന്റുകളും നടത്തും.
ഓപ്ഷന് പുനഃക്രമീകരണത്തിന് ജൂണ്‍ 7, 8 തീയതികളില്‍ സൗകര്യം ലഭിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ 13 നും സെക്കന്‍ഡ് അലോട്ട്മെന്റ് ജൂണ്‍ 19 നും തേര്‍ഡ് അലോട്ട്മെന്റ് ജൂണ്‍ 27 നും നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.cuonline.ac.in- ല്‍ ലഭിക്കും.
കണ്ണൂര്‍: വാഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. കേന്ദ്രീകൃത അലോട്ട്മെന്റു വഴിയാണ് അഡ്മിഷന്. www.cap.kannuruniversity.ac.in ല്‍ അപേക്ഷാ സമര്‍പ്പണം നടത്താം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ അഫിലിയേറ്റഡ് കോളേജുകളിലാണ് ബിരുദ പഠനാവസരം. കോളേജുകളും കോഴ്സുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cap.kannuruniversity.ac.in ല്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: