മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും ‘റസ്തം’ സിനിമയിൽ ധരിച്ചിരുന്ന നാവിക യൂണിഫോം ലേലം ചെയ്യുന്നു. ഇതിനായി സാൾട്ട് സ്കൗട്ട് എന്ന ഓൺലൈൻ വ്യാപാര കേന്ദ്രവുമായി ഇരുവരും ബന്ധപ്പെട്ടു.
സിനിമയിൽ ഉപയോഗിച്ച ഷർട്ട്, പാൻ്റ്സ്, തൊപ്പി എന്നിവയാണ് ഓൺലൈൻ വഴി വിൽക്കുന്നത്. മെയ് 26ന് ലേലം അവസാനിക്കും. വസ്ത്രങ്ങൾക്ക് ആകമാനം 2,35000 രൂപ ലേലംവിളി നടന്നതായി റിപ്പോർട്ട് ചെയ്യുന്നു. ലേലം നടന്ന് കിട്ടുന്ന തുക സാമൂഹിക പ്രവർത്തനങ്ങൾക്കും മൃഗപരിപാലന കേന്ദ്രമായ ‘ജാനിസ്’ എന്ന എൻജിഒയ്ക്കും വേണ്ടി ചെലവഴിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: