പാരീസ്: ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ മെയ്ദിനത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 200ലേറെപ്പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാക് ബോക്‌സ് എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായവരിലേറെയും.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെ സമാധാനപരമായി നടന്ന റാലിയിലേക്ക് ബ്‌ളാക് ബോക്‌സ് അംഗങ്ങള്‍ നുഴഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം.
മുഖംമൂടി ധരിച്ചെത്തിയ ഇവര്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. ആക്രമണം ശക്തമായതിനേത്തുടര്‍ന്ന് പോലീസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
















