Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രക്തംപുരണ്ട കൈപ്പത്തി കോണ്‍ഗ്രസ്സിനെ വിരട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:50 am IST
in Vicharam

മുസ്ലിംകളുടെ രക്തക്കറ പുരണ്ട കോണ്‍ഗ്രസ് പാര്‍ട്ടി! പതിറ്റാണ്ടുകള്‍ നിറഞ്ഞ കോണ്‍ഗ്രസ് ഭരണത്തില്‍ മുസ്ലിംകളുടെ ചോരക്കറ തങ്ങളുടെ പാര്‍ട്ടിയുടെ കൈകളിലുണ്ടെന്ന് സമ്മതിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് ആണ്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന പാര്‍ട്ടിയില്‍ വലിയ വിവാദമായി ഉയരുകയാണ്. രാജ്യത്തെ ദളിത്-ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകരാണ് തങ്ങളെന്ന് പറഞ്ഞുഫലിപ്പിക്കാന്‍ പാടുപെടുന്ന രാഹുല്‍ഗാന്ധിക്കും സംഘത്തിനും സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ കനത്ത പ്രഹരമേല്‍പ്പിക്കും. വെറുമൊരു നാക്കുപിഴയ്‌ക്കപ്പുറം വലിയ കുറ്റസമ്മതം നടത്തിയിരിക്കുകയാണ് ഖുര്‍ഷിദ്. 

‘ഞാന്‍ കോണ്‍ഗ്രസിന്റെ ഭാഗമാണ്. ഞങ്ങളുടെ കൈകളില്‍ മുസ്ലിംകളുടെ ചോര പുരണ്ടിട്ടുണ്ട്. അത്തരം തെറ്റുകള്‍ ചെയ്യുമെങ്കിലും ഞങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ്’. ഇതായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന മുസ്ലിം കുട്ടക്കൊലകളെപ്പറ്റി ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു ഖുര്‍ഷിദിന്റെ കുറ്റസമ്മതം. ബാബറി മസ്ജിദ് സംഭവം മുതല്‍ മുസാഫര്‍നഗര്‍, മലിയാന, ഹാസിംപുര സംഘര്‍ഷങ്ങള്‍ വരെ അരങ്ങേറിയത് കോണ്‍ഗ്രസിന്റെ ഭരണകാലത്തായിരുന്നു എന്ന ചോദ്യകര്‍ത്താവിന്റെ ഓര്‍മ്മപ്പെടുത്തല്‍ ന്യൂനപക്ഷ സംരക്ഷകരുടെ മുഖംമൂടി അണിഞ്ഞ് വോട്ടുതേടുന്ന രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമേറ്റ കനത്ത പ്രഹരമാണ്. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന മുസാഫര്‍നഗര്‍ കലാപവും 1987ല്‍ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നാല്‍പ്പതു മുസ്ലിംകള്‍ കൊല്ലപ്പെട്ട ഹാസിംപുര കലാപവും ചൂണ്ടിക്കാട്ടി ഉന്നയിച്ച ചോദ്യത്തിന് യാതൊരു ന്യായീകരണവും നല്‍കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായ ഖുര്‍ഷിദിനായില്ല. 

സമാനമായ കുറ്റസമ്മത അവസ്ഥ ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് നേരിടേണ്ടിവന്നിരുന്നു. രാജ്ഘട്ടില്‍ രാഹുല്‍ഗാന്ധി നടത്തിയ നിരാഹാര സമരവേദിയിലെ ജഗദീഷ് ടെയ്റ്റ്‌ലര്‍, സര്‍ജ്ജന്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വരെ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വേദി വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന ഇരു നേതാക്കളെയും ഏറെ പണിപ്പെട്ടാണ് വേദിയില്‍ നിന്ന് താഴെയിറക്കിയത്. ആയിരങ്ങള്‍ കൊല്ലപ്പെട്ട സിഖ് വിരുദ്ധ കലാപ കേസുകളിലെ കുറ്റവാളികളായ രണ്ടു കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ഇനിയും കൈവിട്ടിട്ടില്ല എന്നതിന്റെ നേര്‍തെളിവു കൂടിയായി രാജ്ഘട്ട് സംഭവം. 

ഇത്രകാലം പാര്‍ലമെന്റംഗമായിരുന്നിട്ടും ആത്മവിശ്വാസത്തോടെ രണ്ടുമിനുറ്റ് തികച്ച് വിഷയാവതരണം നടത്താന്‍ സാധിക്കാത്ത  രാഹുല്‍ഗാന്ധിയുടെ മോദിക്കെതിരായ വെല്ലുവിളിയായിരുന്നു മറ്റൊരു സെല്‍ഫ് ഗോള്‍. പതിനഞ്ചു മിനുറ്റ് സംസാരിക്കാന്‍ അനുവദിച്ചാല്‍ താന്‍ മോദിയെ പരാജയപ്പെടുത്തുമെന്നായിരുന്നു രാഹുലിന്റെ വാദം. സാമൂഹ്യമാധ്യമങ്ങളും വിവിധ രാഷ്‌ട്രീയ നേതാക്കളും രാഹുലിന്റെ വാക്കുകളോട് പരിഹാസത്തോടെയാണ് പ്രതികരിച്ചത്. ഇംപീച്ച്‌മെന്റിനെതിരായ കപില്‍ സിബലിന്റെ പഴയ പ്രസംഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്‌മെന്റിന് ചുക്കാന്‍ പിടിക്കുന്ന കപില്‍ സിബലിനും കോണ്‍ഗ്രസിനും ഏറെ നാണക്കേടുണ്ടാക്കി. നിയമമന്ത്രി ആയിരിക്കെ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറയുന്നതിപ്രകാരമാണ്.

‘ഒരു രാഷ്‌ട്രീയ പാര്‍ട്ടി വിചാരിച്ചാല്‍ അമ്പത് എംപിമാരുടെ ഒപ്പു സമ്പാദിക്കാന്‍ യാതൊരു പ്രയാസവുമില്ല. അതുകൊണ്ട് തന്നെ അവര്‍ ഏതെങ്കിലും ഒരു ജഡ്ജിക്കെതിരെ നീക്കം നടത്തിയാല്‍ ഭരണകക്ഷി എന്ന നിലയില്‍ എതിര്‍ത്തേ പറ്റൂ. ഇംപീച്ച്‌മെന്റ് പ്രക്രിയയ്‌ക്ക് ഒരു സിസ്റ്റം ഉണ്ടാവേണ്ടതുണ്ട്. പിഴവുകള്‍ സംഭവിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ ഒരു സംവിധാനം ആവശ്യമാണ്. എന്നാല്‍ അത് ഇത്രപേരുടെ പിന്തുണയുമായി ഒപ്പുശേഖരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നീക്കമല്ല. അമ്പത് പ്രതിപക്ഷ എംപിമാര്‍ ഒപ്പുവെച്ചാല്‍ മാത്രം ആ ജഡ്ജി കുറ്റക്കാരനാവുന്നില്ല’. 

എന്നാല്‍ സമാനസാഹചര്യത്തില്‍ ഇന്ന് സിബല്‍ നടത്തുന്ന പ്രസ്താവനകളും നീക്കങ്ങളും എത്രത്തോളം വിരോധാഭാസം നിറഞ്ഞതാണെന്ന് ഓര്‍ക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും നേതാക്കളുടേയും അവസരവാദപരമായ നിലപാടുകളാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.