കൊച്ചി: ദാമ്പത്യജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ 50 ദമ്പതിമാരെ ആദരിച്ച് അന്ന അലുമിനിയം 50-ാം വാര്‍ഷികം. കിറ്റെക്സ്-അന്ന ഗ്രൂപ്പ് വാര്ഷികത്തോടും സ്ഥാപകന്‍ എം.സി. ജേക്കബ്ബിന്റെ 85-ാം ജന്മദിനത്തോടും വാര്ഷികത്തോടും അനുബന്ധിച്ച് നടത്തിയ സുവര്‍ണ്ണ കുടുംബം കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണി ഉദ്ഘടനം ചെയ്തു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് ചടങ്ങില്‍ അധ്യക്ഷനായി.
തിരഞ്ഞെടുത്ത 50 ദമ്പതിമാര്‍ക്കൊപ്പം കിഴക്കമ്പലം പഞ്ചായത്തില്‍ നിന്നുള്ള, 50 വര്‍ഷം പൂര്‍ത്തിയാക്കിയ 204 ദമ്പതികളെയും ആദരിച്ചു. സുവര്‍ണ്ണ കുടുംബം ക്യാമ്പെയിനിലേക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 5000 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നു തിരഞ്ഞെടുത്ത 2000 അപേക്ഷകളില്‍ നിന്നാണ് 50 ദമ്പതികളെ തിരഞ്ഞെടുത്തത്.
പഴയ ഫോട്ടോകളും ഓര്‍മകളും പങ്കുവെച്ചപ്പോള്‍ ഫേസ്ബുക്കില്‍ ലഭിച്ച ലൈക്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുത്തത്. പാലക്കാട് നിന്നുള്ള മാധവന്-പ്രേമ ദമ്പതികള്‍ക്കാണ് ഒന്നാം സ്ഥാനം. കോട്ടയത്തു നിന്നുള്ള കെ.ജെ. വര്‍ഗീസ്-അമ്മാള്‍, ജോയ് തോമസ്-ഗ്രേസ് ജോയ് ദമ്പതികള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.
മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്, എം.സി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ്, കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്, അന്ന കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ബോബി എം. ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: