വാഷിംങ്ടണ്‍: അമേരിക്കയിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി. എഞ്ചിനിൽ നിന്നും പുക ഉയർന്നതിനെ തുടർന്നാണ് അറ്റ്‌ലാന്റയിലെ വിമാനത്താവളത്തില്‍ ഇറക്കിയത്.
അതേ സമയം യാത്രക്കാര്‍ സുരക്ഷിതരാണെന്നും, പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം തിരിച്ചിറക്കാനായെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.
















