1193 മേടം ഒന്നിന് 2018 ഏപ്രില്‍ 14ന് രാവിലെ 8.13ന് ഉദയാല്പരം 4 നാഴിക 45 വിനാഴിക നേരത്താണ് ഈ വര്‍ഷത്തെ മേഷരവി സംക്രമം (വിഷു സംക്രമം). മേടം 1ന് സൂര്യോദയത്തിന്ശേഷമാണ് സംക്രമം എന്നതുകൊണ്ടാണ് വിഷുക്കണി ദര്‍ശനം മേടം 2ന് ഏപ്രില്‍ 15ന് പുലര്‍കാലത്തിലാണ്.
സംക്രമ സമയത്ത് ഇടവം രാശിയിലാണ് ലഗ്നം. പൊതുവേ ഈ സമയത്തിന് ദൈവാധീനക്കുറവുള്ളതിനാല് ഈ വര്‍ഷം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മാന്ദ്യം അനുഭവപ്പെടും. അഷ്ടമം പോരാട്ട ഭൂമിയായ ധനുരാശിയാണ്. വായുകോണം അവിടെ അഗ്നിഗ്രഹമായ ചൊവ്വയ്ക്ക് സ്ഥാനം ലഭിച്ചു. വായുഗ്രഹമായ ശനിയും ശക്തമായി നില്ക്കുന്നു. ഇവര്‍ തമ്മില്‍ പോരാട്ടം. രണ്ടു പ്രബലര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാല് നാശങ്ങളേറെ.
ഈ വര്‍ഷം നാല്ക്കാലികള്ക്ക് നാശം, സംഘര്‍ഷം, കള്ളന്മാരില് നിന്നുള്ള ഉപദ്രവം എന്നിവ ഏറിയിരിക്കും. മഴ കൂടുതലുണ്ടാകും. എന്നാല്‍ ചൂടും കൂടുതലുണ്ടാകും. പ്രകൃതി കൂടുതല്‍ ഫലഭൂയിഷ്ടമാകും. നിത്യോപയോഗ വസ്തുക്കള്‍ക്ക് വിലക്കുറവ് അനുഭവപ്പെടും. കാലം തെറ്റി മഴ പെയ്യും. കാലവര്‍ഷത്തിന്റെ അവസാനത്തിലാണ് കൂടുതല്‍ മഴ.
കേരളത്തിനെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ ഈ വര്‍ഷം കൂടുതല്‍ സംഘര്‍ഷഭരിതമാണ്. സാധാരണക്കാര്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത വിധം സംഘര്‍ഷം വര്‍ധിക്കും. വീടുകളിലെ സ്വസ്ഥതയും നശിക്കുന്നു. ദൗര്‍ഭാഗ്യങ്ങളെ കരുതിയിരിക്കേണ്ടി വരും. പലര്‍ക്കും തൊഴില്‍ നാശം സംഭവിക്കും. അഭീഷ്ടങ്ങള്‍ നേടുന്നതില്‍ തടസം വര്‍ധിക്കും. മനസുഖം കുറയും. പകര്‍ച്ച വ്യാധികളും രോഗപീഡകളും കൂടുതലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: