ന്യൂദല്‍ഹി: ഇത്തവണ ദേശീയ ചലച്ചിത്ര പുരസാകര പ്രഖ്യാപനം രണ്ട് അഭിനയ പ്രതിഭകള്‍ക്കുള്ള പ്രണാമം കൂടിയാണ്. വിനോദ് ഖന്നയും ശ്രീദേവിയും.
കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി വിടപറഞ്ഞ ശ്രീദേവിയാണ് മികച്ച നടി. ഏറെക്കാലത്തിനു ശേഷം ഇംഗ്ലിഷ് വിഗ്ലിഷ് എന്ന ചിത്രത്തിലൂടെ തിരിച്ചു വന്നപ്പോള്‍ ശ്രീദേവി തെളിയിച്ചു, കാലം കവര്‍ന്നില്ല തന്നിലെ പ്രതിഭയെ എന്ന്. ഇപ്പോള്‍ മോം എന്ന ചിത്രത്തിലൂടെ ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ശ്രീദേവിക്ക് എന്നു പ്രഖ്യാപിക്കുമ്പോള്‍ അതു കേള്‍ക്കാന്‍ ഈ ഭൂമിയില്‍ ആ ഭൗതിക സാന്നിധ്യമില്ല.
അമര്‍ അക്ബര്‍ ആന്റണി, മുഖദ്ദര്‍ കാ സിക്കന്തര്‍, ഖുര്‍ബാനി… മരണമില്ലാത്ത ഓര്‍മയാണ് ഇന്നും വിനോദ് ഖന്ന. ചലച്ചിത്ര ലോകത്തെ മികച്ച സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരം നല്കി ആദരിക്കുന്നു വിനോദിനെ. കഴിഞ്ഞ വര്‍ഷം മെയിലാണ് വിനോദ് ഖന്ന അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: