ന്യൂദല്‍ഹി: നാളെ പുറത്തിറങ്ങാനിരിക്കുന്ന നാനാക് ഷാ ഫക്കീര്‍ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ശിരോമണി ഗുരുദ്വാരാ പ്രബന്ധക് സമിതി നല്കിയ അടിയന്തര ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഗുരുനാനാക്കിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് നാനാക് ഫക്കീര്‍. ചിത്രം പുറത്തിറങ്ങിയതിന് ശേഷം തിങ്കളാഴ്ചയേ കേസില്‍ വാദം കേള്‍ക്കൂ.
ഗുരുനാനാകിന്റെയോ ശിഷ്യന്മാരുടെയോ വേഷം മറ്റുള്ളവര്‍ അവതരിപ്പിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാനാകില്ലെന്ന് സമിതി കോടതിയെ അറിയിച്ചു. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കിയ ചിത്രം പുറത്തിറങ്ങുന്നത് തടയാന്‍ സമിതിക്ക് യാതൊരു വിധ അധികാരങ്ങളുമില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: