ചെങ്ങന്നൂര്‍: കരിമുളയ്‌ക്കല്‍ സംഭവത്തില്‍ വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തി മുതലെടുക്കാന്‍ ശ്രമിച്ച ഇടതുവലതു നേതാക്കള്‍ കത്തോലിക്കാ ബാവയോടും സമൂഹത്തോടും മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരെ കേസ് നല്‍ കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഉദ്യമത്തെ പരാജയപ്പെടുത്തിയ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഹൈക്കോടതിയില്‍ പരാതിക്കാരനായ വൈദികന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് തന്റെ അന്വേഷണത്തിലും സാഹചര്യ തെളിവുകളിലും സംഭവവുമായി ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും വര്‍ഗ്ഗീയ പ്രശ്നമുണ്ടാക്കാന്‍ അത് ലക്ഷ്യമായിരുന്നില്ലെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ആര്‍എസ്എസിനും ബിജെപിക്കും പങ്കില്ലെന്ന് മാവേലിക്കര കോടതിയില്‍ പോലീസ് സമ്മതിച്ചതിനെ തുടര്‍ന്നാണ് 153-ാം വകുപ്പ് ചുമത്തിയിട്ടും ജാമ്യം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
















