ചേര്‍ത്തല: തൊഴിലുറപ്പ് ജോലിക്കെത്താത്തയാള്ക്ക് രാഷ്ട്രീയചായ്വിന്റെ പേരില്‍ ഹാജര്‍ നല്കി, ചോദ്യം ചെയ്ത തൊഴിലാളിക്ക് മേറ്റ് ജോലി നിഷേധിച്ചതായി പരാതി. തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡിലാണ് സംഭവം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യോഗം കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. ബൈജു മഞ്ചാടിക്കരി അദ്ധ്യക്ഷനായി. അനിമോന്, ചന്ദ്രദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
















