ഘം
ആലപ്പുഴ: കുട്ടനാട്ടില്‍ റവന്യു ഉദ്യോഗസ്ഥരെയും, ക്വട്ടേഷന്‍ സംഘത്തെയും ഉപയോഗിച്ച് വ്യാപകമായി കൃഷിഭൂമി കൈക്കലാക്കുന്നതായി പരാതി.
ഭൂ ഉടമകളെ സമ്മര്‍ദ്ദത്തിലാക്കി വസ്തുക്കള്‍ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് സംഘങ്ങള്‍ ചെയ്യുന്നത്. ഇതിന് പോലീസ് കൂട്ട് നില്‍ക്കുന്നതായും ആക്ഷേപമുണ്ട്. റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പ്രവര്‍ത്തിക്കുന്നത്.
ഉടമകള്‍ക്ക് സ്ഥലത്തെത്തി സര്‍വ്വേ നടപടികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സ്വാധിനമുള്ളവര്‍ക്ക് കയ്യേറ്റത്തിന് സഹായം നല്‍കുന്നതും ഈ സംഘമാണ്. കഴിഞ്ഞ ദിവസം രാമങ്കരിയില്‍ റീസര്‍വ്വേ നയത്തിയ വസ്തു സര്‍വ്വേ നടത്താന്‍ ഉടമ കുട്ടനാട് താലുക്ക് സര്‍വ്വേയരുടെ നേത്ൃത്വത്തിലെത്തിയപ്പോഴാണ് ക്വട്ടേഷന്‍ സംഘം തടഞ്ഞത്.
പോലീസിനെ വിളിച്ചപ്പോള്‍ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് ഉദ്യേഗസ്ഥര്‍ പോലീസിനെ മടക്കി അയച്ചതായി ഉടമ പിപി സുമനന്‍ പറഞ്ഞു. ജില്ലാകളക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിയമാനുസൃതം 900 രുപ സര്‍വ്വേചാര്‍ജ്ജായി അടച്ചു.
ഇത് സംബന്ധിച്ച് കുട്ടനാട് തഹസീല്‍ദാര്‍ക്കും, ആലപ്പുഴ ആര്‍ഡിഒയ്‌ക്കും പരാതി നല്‍കി രണ്ടു മാസമായിട്ടും ഇത് വരെ നീതി ലഭിച്ചില്ലെന്ന് സുമനന്‍ പറഞ്ഞു.
















