കുട്ടനാട്: കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി എസി റോഡിനു കുറുകെ പൈപ്പ് സ്ഥാപിച്ചു. മാമ്പുഴക്കരിയിലാണ് 800 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ് റോഡിനു കുറുകെ സ്ഥാപിച്ചത്. റോഡിനു മദ്ധ്യത്തില്‍ ജോയിന്റു വരുന്നത് ഒഴിവാക്കാന്‍ റോഡിനു കുറുകെ നീളമുള്ള പൈപ്പ് ഇടുകയായിരുന്നു.
ഇതിന്റെ ഭാഗമയി ഇന്നലെ പകല്‍സമയം എസി റോഡിലൂടെയുള്ള ഗതാഗത തടഞ്ഞിരുന്നു. ഹര്‍ത്താലായതിനാല്‍ യാത്രക്കാരെ ഇത് ബുദ്ധിമുട്ടിച്ചില്ല. മറ്റ് ഇടറോഡിലൂടെ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
എസി റോഡില്‍ ആദ്യമായാണ് പകല്‍ സമയം ഗതാഗതം പൂര്‍ണമായും മുടക്കുന്നത്.
















