കേരളാ വാഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി)പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷന് ഓണ്‍ലൈനായി ഏപ്രില്‍ 10വരെ നടത്താം. പ്രവേശന പരീക്ഷ മേയ് 20-25 ന് നടക്കും. കോഴ്സുകളും പഠനവിഷയങ്ങളും ചുവടെ-
- എംഎസ്സി-അക്ക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, ആക്ച്യൂറിയല് സയന്‍സ്, ബയോ കെമിസ്ട്രി, കെമിസ്ട്രി, ഡിമോഗ്രാഫി, ജനിറ്റിക്സ് ആന്റ് പ്ലാന്റ് ബ്രീഡിങ് (ബോട്ടണി), ജിയോളജി, കെമിസ്ട്രി, ഡീമോഗ്രാഫി, ഇന്റിഗ്രേറ്റീവ് ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, അപ്ലൈഡ് സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബയോ ടെക്നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ബയോളജി.
- എംടെക്-കമ്പ്യൂട്ടര്‍ സയന്‍സ്, ഓപ്ടോ ഇലക്ട്രോണിക്സ്, ടെക്നോളജി മാനേജ്മെന്റ്.
- എംഎ-ആര്‍ക്കിയോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി; എല്‍എല്‍എം (ലോ), എംഎഡ് (എഡ്യുക്കേഷന്‍), എംകോം; മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എംഎല്‍ഐഎസ്സി), മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു)
- എംഎ-ഇംഗ്ലീഷ്, അറബിക്, ജര്‍മ്മന്‍, റഷ്യന്‍, ഹിന്ദി, ലിംഗുസ്റ്റിക്സ്, മലയാളം, മ്യൂസിക്, സംസ്കൃതം, തമിഴ്.
- മാസ്റ്റര്‍ ഓഫ് കമ്യൂണിക്കേഷന്‍ ജേര്‍ണലിസം (എംസിജെ).
അപേക്ഷ ഓണ്‍ലൈനായി www.adm-issions.keralauniversity.ac.in ല്‍ സമര്‍പ്പിക്കാം. കോഴ്സുകളുടെ വിശദാംശങ്ങളും, യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളുമൊക്കെ വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: