ആലപ്പുഴ: തിരുവനന്തപുരത്ത് ചെറുകിട വ്യവസായി ആത്മഹത്യ ചെയ്യാന്‍ ഇടയായതിന് കാരണമായ വിവാദ ഉത്തരവിറക്കിയ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന് കേരള സ്മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് ഫെഡറേഷന്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിന്റെ ക്രൂരതയ്‌ക്ക് മുന്നില്‍ കീഴടങ്ങുന്നു എന്ന് കുറിപ്പെഴുതിവച്ചാണ് കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മെറ്റാ കെയര്‍ എന്ന വ്യവസായ യൂണിറ്റ് ഉടമ സുരേഷ് കുമാര്‍ ആത്മഹത്യ ചെയ്തത്. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണം. ജില്ലാപ്രസിഡന്റ് ജെ. അക്ഷയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. നിസാര്‍ കൊണ്ടോടി, ഷിബു ശ്രീധരന്‍, ജിബു ദേവസ്യ, പി.ജെ. കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
















