ആലപ്പുഴ: എസ്എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്ര ജൂബിലി ആഘോഷം ഇന്ന് മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കും. 1958ല്‍ കുഷ്ഠരോഗ നിവാരണ പ്രവര്‍ത്തനവുമായി ആരംഭിച്ച ഗാന്ധി സ്മാരക കേന്ദ്രം സ്ത്രീ ശാക്തീകരണം, സ്വയം സഹായ സംഘപ്രവര്‍ത്തനം, ജൈവ കൃഷി പരിശീലനം, നാടന്‍ പശു സംരക്ഷണം, പഞ്ചഗവ്യ ചികിത്സാ പഠന കേന്ദ്രം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതായി പ്രസിഡന്റ് രവി പാലത്തിങ്കലും ജനറല്‍ സെക്രട്ടറി രമാ രവീന്ദ്രമേനോനും അറിയിച്ചു.
















