ഹരിപ്പാട്: വാക്‌സിന്‍ ലഭിക്കുന്നില്ല, താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു. ചെറുതന ആയാപറമ്പ് താനക്കണ്ടത്തില്‍ ദേവരാജന്റ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ആദ്യ ദിവസം 200 ഓളം താറാവുകളാണ് ചത്തതെങ്കില്‍ ഇന്നലെ 3000 തോളം താറാവുകളാണ് ചത്തത്. നോക്കി നില്‍കെ വായില്‍ നിന്നും പതയും നുരയും വന്ന് കുഴഞ്ഞു വീഴുകയും ചാകുകയുമാണെന്ന് പരമ്പരാഗത കര്‍ഷകനായ ദേവരാജന്‍ പറഞ്ഞു. ചാകാന്‍ തുടങ്ങിയതോടെ സമീപത്തെ മൃഗാശുപത്രിയില്‍ അഭയം തേടി. പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ചിരിക്കയാണ്. എങ്കിലും ലക്ഷണം കണ്ടിട്ട് മരണകാരണം അറ്റാക്കാകാനാണ് സാധ്യതയെന്ന് വെറ്റിനറി കേന്ദ്രത്തിലെ ഡോകടര്‍ സൈറ്റബാനു പറഞ്ഞു.
















