ചെങ്ങന്നൂര്‍: പൊളളുന്ന വെയിലിനെ വെല്ലുന്ന മനസ്സുമായി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സക്രിയമായിരിക്കുകയാണ് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള.
എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഓരോ മേഖലയിലും ഇദ്ദേഹം കടന്നു ചെല്ലുന്നത്. ശ്രീധരന്‍പിള്ള ഇന്ന് മണ്ഡലത്തില്‍ രാഷ്‌ട്രീയ ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഓരോ വോട്ടര്‍മാരെയും നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയും മാറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളാണ് എന്‍ഡിഎ സംഘടിപ്പിച്ചിരിക്കുന്നത്.
ന്യൂനപക്ഷ മേഖലയിലും വന്‍ സ്വീകാര്യതയാണ് പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് ലഭിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന കള്ളപ്രചാരണങ്ങള്‍ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമാണ് ശ്രീധരന്‍പിള്ളയ്‌ക്ക് അവര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകരണം.
















