മുഹമ്മ: കേരളത്തിലെ വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍ തേടി ഗോവ ഗ്രാമവികസന മന്ത്രി ജയേഷ് സല്‍ഗനോക്കരുടെ നേതൃത്വത്തിലുള്ള പഠന സംഘം മാരാരിക്കുളം വടക്ക് പഞ്ചായത്ത് സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും വിവിധ തൊഴില്‍ സംരംഭഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ സംഘം മനസിലാക്കി.
പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയയില്‍ കേരള മോഡല്‍ ഗോവയില്‍ പ്രാവര്‍ത്തികമാക്കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഡി പ്രിയേഷ്‌കുമാര്‍ സംഘത്തെ സ്വീകരിച്ചു. ഗോവ എസ്ആര്‍എല്‍എം പ്രോജക്ട് ഡയറക്ടര്‍ വി.എന്‍ ഷെയ്ത്, കുടംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ സുജാ ഈപ്പന്‍, പഞ്ചായത്ത് സെക്രട്ടറി കെ.എം ഷിബു, എഡിഎംസി വര്‍ഗീസ് എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
















