ബാങ്കോക്: തായ്‌ലന്‍ഡ് ജനത ആദരിക്കുന്ന ‘മൂന്ന്‌രാജാക്കാന്മാരുടെ’ വ്യാജചിത്രം പ്രസിദ്ധീകരിച്ചതിന് പത്രാധിപര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ. സിറ്റിലൈഫ് മാഗസിന്‍ എഡിറ്റര്‍ പിം കെമാസിങ്കി ഫേസ്ബുക്ക് അക്കൗണ്ടിലാണ് മൂന്നുരാജാക്കള്‍ മുഖംമൂടി ധരിച്ചു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. അന്തരീക്ഷ മലിനീകരണത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തുന്നതിനു മുന്നോടിയായാണ് ചിത്രം പോസ്റ്റ് ചെയ്തത്. ദൈവനിന്ദാ നിയമപ്രകാരമാണ് ഈ ബ്രിട്ടീഷ്-തായ് പൗരനെതിരേ കേസ്.
ഫേസ്ബുക്കില്‍ ആദ്യകാല രാജാക്കളെ നിന്ദിക്കുന്ന ചിത്രം പ്രചരിപ്പിച്ചതനെ തുടര്‍ന്ന് ചിയാങ് മായി ഗവര്‍ണ്ണര്‍ പവിന്‍ ചാമ്‌നിപ്രാസാര്‍ട്ട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. എഡിറ്റര്‍ പിം ന്റെ പ്രവൃത്തി ദൈവ നിന്ദയും തായ്‌ലന്‍ഡ് കമ്പ്യൂട്ടര്‍ ആക്ടിന്റെ ലംഘനവുമാണെന്നായിരുന്നു പരാതി. പൂര്‍വ്വികരാണ് ഇവരെന്നും അവരെ അപഹസിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നത് വിശ്വാസങ്ങള്‍ ലംഘിക്കലാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
















