മോസ്‌കോ: റഷ്യയുടെ കെമെറോവോ മേഖലാ ഗവര്‍ണ്ണര്‍ അമാന്‍ തുലേയേവ് രാജിവെച്ചു. പത്തുദിവസം മുമ്പ് ഷോപ്പിങ് മാളില്‍ തീപ്പിടിത്തമുണ്ടായി 64 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. മനസ്സാക്ഷിയുടെ പേരിലാണ് രാജിയെന്നും ദുരന്തത്തിനു ശേഷം കൈക്കൊണ്ട നടപടികള്‍ എല്ലാം ശരിയായിരുന്നുവെന്നും തുലേയേവ് പറഞ്ഞു. തുലേയേവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരത്തില്‍ വന്‍ പ്രതിഷേധ റാലികള്‍ ഉണ്ടായിട്ടും പ്രസിഡന്റ് പുടിന്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്നയാളാണ് തുലേയേവ്.
മേഖലാ ഗവര്‍ണ്ണറായി 1997 മുതല്‍ തുലേയേവ് തുടരുന്നു. മാര്‍ച്ച് 22 നാണ് തീപ്പിടിത്തമുണ്ടായത്. സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിക്കാഞ്ഞതിന് ഗവര്‍ണ്ണര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പല നാള്‍ കഴിഞ്ഞിട്ടും ദുരന്തബാധിതരുടെ ആശ്രിതരെ കാണാനും ഗവര്‍ണ്ണര്‍ കൂട്ടാക്കിയിരുന്നില്ല. മോശം സുരക്ഷാ ഒരുക്കങ്ങളായിരുന്ന ഷോപ്പിങ് മാളിലെന്ന കാരണം പറഞ്ഞ് ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.
















