ഡോക്ടര്‍മാരും ആശുപത്രികളും കൈവിട്ട് ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയവര്‍ക്ക് അത്താണിയാവുകയാണ് എറണാകുളം കലൂര്‍ എസിഎസ് റോഡിലെ ‘മഞ്ജീരം’എന്ന സ്ഥാപനം. സാമൂഹ്യ പദവികളോ പണമോ നോക്കാതെ തന്നെ സമീപിക്കുന്ന അവശരെ കരുണയുടെ കൈകള്‍ നീട്ടി സ്വീകരിക്കുകയാണ് യോഗാചാര്യനും മഞ്ജീരം ഹോളിസ്റ്റിക് ഡയറക്ടറുമായ ജോസ് ജേക്കബ്.
എറണാകുളം ജില്ലയില്‍ ചേരാനല്ലൂര്‍ വില്ലേജില്‍ കോഴിപ്പുറത്ത് സെബാസ്റ്റ്യന്റെയും കൊച്ചുത്രേസ്യയുടെയും മകനാണ് ജോസ് ജേക്കബ്. പലവിധ രോഗങ്ങള്‍ക്ക് അടിമകളായ രോഗികളുടെ മനസ്സിനും ശരീരത്തിനും വേണ്ട പരിചരണങ്ങള്‍ നല്കി അവര്‍ക്ക് പുതുജീവന്‍ നല്‍കുക എന്ന ആഗ്രഹമാണ് 1995 ല്‍ മഞ്ജീരം ഹോളിസ്റ്റിക് എന്ന സ്ഥാപനം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ഈ സ്ഥാപനം ആരംഭിച്ചിട്ട് ഇപ്പോള്‍ 27 വര്‍ഷമായി.
രോഗങ്ങളെയും അവയുടെ ശമനത്തെയും ഉദാഹരണമാക്കി മനുഷ്യന്റെ ആത്മീയ തലങ്ങളെ വിവരിക്കാന്‍ ശ്രമിക്കുകയാണ് ജോസ് ജേക്കബ്.
നമ്മുടെ ശരീരത്തിന് ഏതു രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. കൃത്യമായ ശ്വസന ക്രമങ്ങളിലൂടെ രോഗത്തെ അകറ്റുവാനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സാധിക്കുമെന്നാണ് ജോസ് ജേക്കബ് പറയുന്നത്. ചിട്ടയായ ജീവിതക്രമങ്ങള്‍ നല്ല ആരോഗ്യത്തിലേക്ക് നയിക്കും. എന്നാല്‍ ഈ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കൃത്യനിഷ്ഠയോടെ ആരോഗ്യം പരിപാലിക്കാന്‍ സമയമില്ല, ശ്രമിച്ചാല്‍ ഇതു സാധിക്കും ജോസ് പറയുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിനു പരിഹരിക്കാന്‍ സാധിക്കാത്ത ഒട്ടനവധി രോഗങ്ങളുണ്ട്. ഈ ചികിത്സയ്ക്ക് ഒരു നൈപുണ്യമുണ്ടാക്കുക എന്നതാണ് മഞ്ജീരം ഹോളിസ്റ്റിക് സ്ഥാപനത്തിന്റെ ലക്ഷ്യം.
78 യൂണിറ്റ് ഇന്‍സുലിന്‍ എടുത്തിരുന്ന രോഗികളെ മരുന്നില്ലാതെ തന്നെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് ജോസ് ജേക്കബ്. ഗുളികകളുടെയും ഇന്‍സുലിന്റെയും അളവുകള്‍ കുറച്ചുകൊണ്ടുവന്ന്, ക്രിയായോഗയും ആരോമ തെറാപ്പിയും സംയുക്തമായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതിയിലൂടെയാണ് ഇത് സാധ്യമായത്.
ശ്വസനത്തിലൂടെ ഓക്സിജന്റെ അളവ് കൂടുകയും കോശങ്ങള്‍ ശുദ്ധമാവുകയും മാലിന്യങ്ങള്‍ രോമകൂപങ്ങളിലൂടെ പുറന്തള്ളുകയും ചെയ്യും. രോമ സുഷിരങ്ങള്‍ സജീവമാകാന്‍ സ്റ്റീം ചെയ്യും. ചന്ദന തൈലം കൊണ്ടുള്ള കിഴിയിലൂടെ ഫലം കൂടുന്നു.
കോശങ്ങളിലെ മാലിന്യങ്ങള്‍ പുറന്തുള്ളുന്നു. ഒരു മാസത്തില്‍ ഇരുപത്തിയാറ് തെറാപ്പിയാണ് എടുക്കുന്നത്. അലര്‍ജി, സോറിയാസിസ് എന്നിവ ഏതു ഘട്ടങ്ങളിലായാലും പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ചികിത്സാരീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഒരു പ്രാവശ്യം ഭേദമായാല്‍ പിന്നെ രോഗം വീണ്ടും വരില്ല.
ഒരിക്കല്‍ ബാംഗ്ലൂര്‍ വച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിയില്‍ ജോസ് പങ്കെടുത്തു. കൂടെക്കൂടെ അലട്ടിക്കൊണ്ടിരുന്ന മൈഗ്രെയിന് ശമനമുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന് ഒരു സംശയം തോന്നി. എന്തുകൊണ്ട് മറ്റ് അസുഖങ്ങള്‍ക്കും ഈ മാര്‍ഗ്ഗം പ്രയോഗിച്ചുകൂടായെന്ന്. ആ ചിന്തയില്‍നിന്നും, ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ടും സ്വന്തമായി ആര്‍ജ്ജിച്ചെടുത്ത അറിവും സമന്വയിപ്പിച്ച് ഒരു ചികിത്സാമാര്‍ഗ്ഗം കണ്ടെത്തി. ഭാര്യയുടെ മൈഗ്രെയിന് ചികിത്സയ്ക്കുവേണ്ടി ഈ രീതി അവലംബിച്ചു. അസുഖം പൂര്‍ണ്ണമായും ഭേദപ്പെട്ടു. അതോടെ ജോസ് ജേക്കബിന്റെ ആത്മവിശ്വാസം കൂടി.
പ്രമേഹമുള്ളയാള്‍ ഒരു തടാകം കുഴിക്കണമെന്നാണ് അഥര്‍വ്വവേദത്തില്‍ പറയുന്നത്. വ്യായാമംകൊണ്ട് പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് ശ്വസനം നല്കി മനസ്സും ശരീരവും നിര്‍മ്മലമാക്കുന്നു. പ്രണവമന്ത്രം ചൊല്ലിയാല്‍ നമ്മുടെ കോശങ്ങളില്‍ മാറ്റമുണ്ടാവുന്നത് നമുക്ക് അനുഭവിച്ചറിയാം എന്നു അദ്ദേഹം പറയുന്നു. അഥര്‍വ്വവേദത്തിലൂന്നിയുള്ള ചികിത്സകളാണ് മഞ്ജീരത്തില്‍ ചെയ്യുന്നത്.
രോഗമെന്നത് മിഥ്യാബോധമാണ്. കാരണത്തെ ചികിത്സിക്കണം എന്നാണ് നിത്യചൈതന്യയതി പറയുന്നത്. ദൈവം തന്ന അവയവങ്ങള്‍ മുറിച്ചു കളയാനുള്ളതല്ല. ജീവിതശൈലികളാണ് രോഗമുണ്ടാക്കുന്നത്. മനശ്ശക്തി വര്‍ദ്ധിപ്പിക്കണം. മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നതോടെ മറ്റു രോഗങ്ങള്‍ ഉണ്ടാകുന്നു. ക്യാന്‍സറിന്റെ മരുന്ന് തുടര്‍ന്നു കഴിക്കുമ്പോള്‍ ഷുഗര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുന്നു. പഥ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചികിത്സയാണിത്. ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ രോഗം മാറ്റുക. ആഹാരം പോലെ തന്നെ പ്രധാനമാണ് വ്യായാമവും ശ്വസനക്രിയകളും.
അഥര്‍വ്വവേദ സിദ്ധാന്തങ്ങളെ അപഗ്രഥിച്ചും അതില്‍ നിന്നും ആധുനിക യുഗത്തിലെ യോഗാസമ്പ്രദായങ്ങളെ ക്രോഡീകരിച്ചുകൊണ്ടുമുള്ളതാണ് മഞ്ജീരത്തിലെ ചികിത്സ. മരുന്നുകളില്ലാതെ യോഗയിലൂടെ മാറാരോഗങ്ങളെ പ്രതേ്യകിച്ച് വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ രോഗികളെ രോഗത്തില്‍നിന്നും മുക്തരാക്കിയിട്ടുണ്ടെന്നും ജോസ് ജേക്കബ് പറയുന്നു. ഇദ്ദേഹത്തിന്റെ ചികിത്സാസമ്പ്രദായത്തിന് ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ എക്സലന്‍സി അവാര്‍ഡ് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ.കുര്യനില്‍ നിന്നുമാണ് ജോസ് ജേക്കബ് ഏറ്റുവാങ്ങിയത്.
പ്രകൃതിയില്‍ നമുക്കുവേണ്ട എല്ലാ ഘടകങ്ങളും ഉണ്ട്. പ്രകൃതിക്ക് അനുസൃതമായി ജീവിച്ചാല്‍ കൂടുതല്‍ ജീവസ്സുള്ള വ്യക്തികളാകാന്‍ സാധിക്കുമെന്നും യോഗാചാര്യനായ ജോസ് ജേക്കബ് ഉറപ്പിച്ചുപറയുന്നു.
പ്രകൃതിയെ സ്നേഹിക്കുന്ന മനുഷ്യന്, പ്രകൃതിയെ അറിയുന്ന, ഉള്‍ക്കൊള്ളുന്ന മനുഷ്യന്. അനുഭവജ്ഞാനംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ഒരു മനുഷ്യസ്നേഹി. തന്റെ അടുത്തേയ്ക്കുവരുന്ന എല്ലാവരേയും സൗമ്യമായി സ്വീകരിക്കുവാനും അവരോട് സ്നേഹമായി സംസാരിക്കുവാനും കാര്യങ്ങളെ സമചിത്തതയോടെ നിരീക്ഷിക്കുവാനും നിര്‍ദ്ദേശങ്ങള്‍ നല്കുവാനുമുള്ള ആത്മവിശ്വാസം മുതല്‍ക്കൂട്ടായുള്ള വ്യക്തികൂടിയാണ് ജോസ് ജേക്കബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: