ബെംഗളൂരു: കര്‍ണാടകത്തില്‍ ജനതാദള്‍ സര്‍മ്മര്‍ദ്ദത്തില്‍. പാര്‍ട്ടിയില്‍നിന്ന് കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും എംഎല്‍എമാര്‍ ചാടുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇന്ന് ബിജെപിയിലേക്ക് പോയത് പാര്‍ട്ടിയുടെ കരുത്തനാണ്. മാര്‍ച്ച് 25ന് രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍വെച്ച് ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേതാവ് എച്ച്.ഡി. കുമാരസ്വാമി വലിയ സമ്മര്‍ദ്ദത്തിലാണ്.
ജനതാദള്‍ സെക്കുലര്‍ എംഎല്‍എ മല്ലികാര്‍ജുന്‍ ഖൂബ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബസവകല്യാണ മണ്ഡലത്തിലെ എംഎല്‍എയാണ് ഖൂബ. നേരത്തെ 2013ല്‍ ചീഫ് വിപ്പ് പദവി ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നെങ്കിലും ഖൂബ പാര്‍ട്ടി വിട്ടില്ല. ജെഡിഎസിനുള്ളിലെ വിമതനായി 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15,983 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കര്‍ണാടക നിയമസഭയില്‍ 37 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്.
















