അമ്പലപ്പുഴ: ശബരിമല പൈങ്കുനി ഉത്രം ദര്‍ശനത്തിനും മഹാനിവേദ്യത്തിനുമായി അമ്പലപ്പുഴ സംഘം ഇന്ന് യാത്ര തിരിക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലെ അത്താഴപൂജയ്‌ക്ക് ശേഷമാണ് നൂറോളം സ്വാമിമാര്‍ ക്ഷേത്രനടയില്‍ സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കെട്ടുനിറച്ച യാത്രതിരിക്കുന്നത്. നാളെ) രാവിലെ സന്നിധാനത്ത് നെയ്യഭിഷേകവും അഹാഴപൂജയക്ക് മഹാനിവേദ്യവും നടത്തി ആറാട്ടിനൊപ്പം മലയിറങ്ങുന്ന സംഘം 30 ന് തിരികെ എത്തും. കരപ്പെരിയോന്മാര്‍ കെട്ടുനിറയക്ക് സഹകാര്‍മ്മികത്വം വഹിക്കും. സംഘം ഭാരവാഹികള്‍ യാത്രയ്‌ക്ക് നേതൃത്വം നല്‍കും.
















